Sub Lead

'യുപി പോലിസില്‍ വിശ്വാസമില്ല'; സിബിഐ അന്വേഷണം വേണമെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ പിതാവ്

നീതി ഉറപ്പാക്കാനാണ് പോലിസ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പോലിസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും പോലിസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

യുപി പോലിസില്‍ വിശ്വാസമില്ല; സിബിഐ അന്വേഷണം വേണമെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ പിതാവ്
X

ലഖ്‌നൗ: ഹാഥ്‌റസില്‍ സവര്‍ണജാതിയില്‍പെട്ട യുവാക്കളുടെ കൊടിയ പീഡനങ്ങള്‍ക്കിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. യുപി പോലിസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

നീതി ഉറപ്പാക്കാനാണ് പോലിസ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പോലിസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും പോലിസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അതിനിടെ, ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ യുപി പോലിസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഗൗതം ബുദ്ധ നഗര്‍ പോലിസ് കേസെടുത്തു.

ഹാഥ്‌റസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലിസ് വഴിയില്‍ തടഞ്ഞതോടെ ഇരുവരും കാല്‍നടയായി പുറപ്പെടുകയായിരുന്നു. എന്നാല്‍, വഴി മധ്യേ ഇരുവരേയും തടഞ്ഞ് പോലിസ് കസ്റ്റഡിയിലെടുക്കുകയും വൈകാതെ വിട്ടയക്കുകയുമായിരുന്നു.

അതെ സമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന ജില്ലാ പോലിസ് മേധാവിയുടെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചത്.ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുപി പോലിസ് എഡിജിപി പ്രശാന്ത് കുമാര്‍ ഈക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് തെളിവ് നശിപ്പിക്കാനുള്ള പോലിസ് ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

പോലിസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിന്‍വലിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതിനിടെ സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധായ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it