- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയിലും കനത്ത മഴ: ബംഗളൂരു നഗരം വെള്ളത്തില്‍; വിമാനത്താവളത്തിലേയ്ക്ക് യാത്രക്കാരെത്തുന്നത് ട്രാക്ടറില്‍ (വീഡിയോ)
ചെറുവാഹനങ്ങള്‍ പോവാന്‍ കഴിയാതെ വന്നതോടെ ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയത്. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിലാണ്.
ബംഗളൂരു: കര്‍ണാടകയിലും കനത്ത മഴ തുടരുന്നു. ബംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീട്ടില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചതായാണ് റിപോര്‍ട്ടുള്ളത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനാല്‍ യാത്രക്കാര്‍ കുടുങ്ങി. ചെറുവാഹനങ്ങള്‍ പോവാന്‍ കഴിയാതെ വന്നതോടെ ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയത്. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. കനത്ത മഴയില്‍ വിമാനത്താവളത്തിലും വെള്ളം കയറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എയര്‍പോട്ടിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ടെര്‍മിനലിലെ പിക് അപ്പ്, ഡ്രോപ്പ് ഇന്‍ പോയിന്റുകളില്‍ വെള്ളം കയറി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവില്‍നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു. ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പൂനെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. 11 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങ്, ഡിപാര്‍ച്ചര്‍ പ്രതിസന്ധി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളിലാണ് സ്ഥിതി കൂടുതല്‍ വഷളായത്.
Heavy rain batters north Bengaluru. Airport road flooded. Arrival and departure areas are also flooded. Passengers take a tractor ride to catch the flight! A real hell. #BengaluruRains pic.twitter.com/Nmt4HQkfof
— DP SATISH (@dp_satish) October 11, 2021
പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതിന് ട്രാക്ടറിനെ ആശ്രയിക്കേണ്ടിവന്നതിന്റെ വീഡിയോ യാത്രക്കാര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഒക്ടോബറില്‍ ബംഗളൂരുവില്‍ രേഖപ്പെടുത്തിയത്.
You can hear this gentleman saying "Looks like Airport is flooded too".
— Syed Aftab Hussain 🇮🇳 (@sajhm13) October 11, 2021
Namma #Bengaluru Airport#BengaluruRains#Bangalore @NammaBengaluroo @unitedbengaluru @WeAreBangalore@CitizenKamran @bengaluru @bangalore @BangaloreBuzz @NammaKarnataka_ #Karnataka pic.twitter.com/0qx6sGtYOz
ഒക്ടോബര്‍ 1 മുതല്‍ 9 വരെ ബംഗളൂരു അര്‍ബന്‍ ജില്ലയില്‍ 78 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്, സാധാരണ 61 മില്ലീമീറ്ററാണ്. ഇപ്പോള്‍ 28 ശതമാനം കൂടുതലാണെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്തനിരീക്ഷണ കേന്ദ്രം (കെഎസ്എന്‍ഡിഎംസി) അറിയിച്ചു.
#WATCH | Karnataka: Heavy rainfall in Bengaluru causes waterlogging outside Kempegowda International Airport Bengaluru. Passengers were seen being ferried on a tractor outside the airport.
— ANI (@ANI) October 12, 2021
Visuals from last night. pic.twitter.com/ylHL6KrZof
അടുത്ത രണ്ടാഴ്ചകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ നഗരം മുമ്പത്തെ എല്ലാ റെക്കോര്‍ഡുകളും മറികടക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ആഗസ്ത് മാസത്തില്‍ ബംഗളൂരു വിമാനത്താവളത്തില്‍ വെള്ളം കയറിയത് വലിയ വാര്‍ത്തയായി.
നഗരത്തില്‍ കനത്ത മഴ പെയ്തതോടെ എയര്‍പോര്‍ട്ടിന്റെ ആഭ്യന്തര ടെര്‍മിനല്‍ മേല്‍ക്കൂര ചോര്‍ന്നതിനാലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒക്ടോബര്‍ 15 വരെ കര്‍ണാടക തീരത്തും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT