Sub Lead

കനത്ത മഴയ്ക്കു സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

കേരളം ഹിക്കാ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ലെങ്കിലും അറബിക്കടലില്‍ മല്‍സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശമുണ്ട്

കനത്ത മഴയ്ക്കു സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഇടുക്കിയിലെ മയിലാടുംപാറയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

കേരളം ഹിക്കാ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ലെങ്കിലും അറബിക്കടലില്‍ മല്‍സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്രപ്രദേശങ്ങളില്‍ കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്. സപ്തംബര്‍ 25 രാവിലെ വരെ ഈ പ്രദേശങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ മല്‍സ്യ ബന്ധനത്തിന് പോവരുതെന്നും നിര്‍ദേശമുണ്ട്.


Next Story

RELATED STORIES

Share it