Sub Lead

'ഇതാ ഒരു രൂപ'; പ്രശാന്ത് ഭൂഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

ഇതാ ഒരു രൂപ; പ്രശാന്ത് ഭൂഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്
X

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകന്‍ രാജീവ് ധവാനില്‍ നിന്നു വാങ്ങുകയും ഇക്കാര്യം ട്വിറ്ററിലൂടെ ചിത്രസഹിതം അറിയിക്കുകയും ചെയ്തു. 'എന്റെ അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകനുമായ രാജീവ് ധവാന്‍ കോടതി വിധിക്കുശേഷം എനിക്ക് ഒരു രൂപ സംഭാവന നല്‍കി. അത് ഞാന്‍ അപ്പോള്‍തന്നെ നന്ദിപൂര്‍വം വാങ്ങി' എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ചായിരുന്നു രാജീവ് ധവാന്‍ ഒരു രൂപ കൈമാറിയത്. ഇതിനു പിന്നാലെ, ഇന്നു വൈകീട്ട് നാലിനു വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍വച്ച് കൂടുതല്‍ പ്രതികരണങ്ങളുണ്ടാവുമെന്നാണു സൂചന.

സുപ്രിംകോടതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെയിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു പരാമര്‍ശങ്ങള്‍ക്കാണ് പ്രശാന്ത് ഭൂഷണെതിരേ കോടതിയലക്ഷ്യത്തിനു സ്വമേധയാ കേസെടുത്തിരുന്നത്.

കേസില്‍ വാദപ്രതിവാദങ്ങള്‍ക്കിടെ മാപ്പ് പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്നു സുപ്രിംകോടതി പറഞ്ഞെങ്കിലും പ്രശാന്ത് ഭൂഷണ്‍ തയ്യാറായില്ല. ഒടുവില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയും ഇന്ന് ഒരു രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തു. തുക നല്‍കിയില്ലെങ്കില്‍ മൂന്നുമാസം വരെ തടവും മൂന്ന് വര്‍ഷം വരെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കുമെന്നും സുപ്രിംകോടതി വിധിച്ചിരുന്നു. ഏതായാലും പ്രശാന്ത് ഭൂഷന്റെ വൈകീട്ടത്തെ വാര്‍ത്താസമ്മേളനം നിയമവൃത്തങ്ങളും രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്.

'Here is 1 rupee'; Prashant Bhushan's press conference at 4 pm





Next Story

RELATED STORIES

Share it