Sub Lead

ശബരിമലയില്‍ ചുമട്ട് തൊഴിലാളികളെ വിലക്കി ഹൈക്കോടതി

ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍, അടക്കം ദേവസ്വം ബോര്‍ഡിനോ, അവരുടെ കരാറുകാര്‍ക്കോ ഇറക്കാം

ശബരിമലയില്‍ ചുമട്ട് തൊഴിലാളികളെ വിലക്കി ഹൈക്കോടതി
X

കൊച്ചി: ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികളാണെങ്കിലും ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിറക്കിന് നിയമപരമായ അവകാശം അവര്‍ക്ക് ഇല്ലെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍, അടക്കം ദേവസ്വം ബോര്‍ഡിനോ, അവരുടെ കരാറുകാര്‍ക്കോ ഇറക്കാം.ഇത് തടയാന്‍ യൂണിയനുകള്‍ക്ക് അവകാശമില്ല. ഇക്കാര്യം സംസ്ഥാന പോലിസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ചുമട്ടതൊഴിലാളികളുമായി കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടക്ക് ഉണ്ടാകാറുള്ള പ്രശ്‌നങ്ങളാണ് വിഷയം കോടതിയിലെത്തിച്ചത്.

Next Story

RELATED STORIES

Share it