Sub Lead

ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലെന്ന് ചീഫ് സെക്രട്ടറി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലെന്ന് ചീഫ് സെക്രട്ടറി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
X

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളീയം പരിപാടിയുടെ പേരില്‍ കഴിഞ്ഞ് ദിവസം കോടതിയില്‍ ഹാജരാവാതിരുന്നതിനാണ് ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചത്. ആഘോഷങ്ങള്‍ക്കല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നെന്നും കോടതി കുറ്റപ്പെടുത്തി. ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പ്രാധാന്യം നല്‍കേണ്ടത്. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ കുറെ പേര്‍ ബുദ്ധിമുട്ടുകയാണെന്ന് കോടതി ചൂണടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തിനു തടസ്സമെന്ന് ഓണ്‍ലൈന്‍ വഴി ഹാജരായ ചീഫ് സെക്രട്ടറി വി വേണു കോടതിയെ അറിയിച്ചു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത സ്ഥിതിയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാല്‍, നവംബര്‍ 30നകം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it