Sub Lead

പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു

എന്‍ജിനീയര്‍മാരുടെ സംഘടന നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.പാലത്തില്‍ ഭാര പരിശോധന അടക്കമുള്ളയുടെ റിപോര്‍ട് രണ്ടാഴ്ചയക്കുള്ളില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് എന്‍ജിനീയര്‍മാരുടെ ഹരജിയിലെ പ്രധാന ആവശ്യം

പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു.കൂടുതല്‍ വിദഗ്ദ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ജിനീയര്‍മാരുടെ സംഘടന നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.പാലത്തില്‍ ഭാര പരിശോധന അടക്കമുള്ളയുടെ റിപോര്‍ട് രണ്ടാഴ്ചയക്കുള്ളില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് എന്‍ജിനീയര്‍മാരുടെ ഹരജിയിലെ പ്രധാന ആവശ്യം. 2014ല്‍ തുടങ്ങിയ ഫ്‌ളൈ ഓവര്‍ നിര്‍മാണം 2016ല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നു കൊടുക്കുകയായിരുന്നു. മൂന്നു വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്യാരന്റി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫ്‌ളൈ ഓവര്‍ സര്‍ക്കാര്‍ ചെലവില്‍ പുതുക്കി പണിയേണ്ടതില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. പാലവുമായി ബന്ധപ്പെട്ട് ചെന്നൈ ഐഐടിയുടെ റിപോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അത് കോടതി വിളിച്ചു വരുത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it