Sub Lead

സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ക്ഷേത്രം മാറ്റിസ്ഥാപിക്കാന്‍ നോട്ടിസ് നല്‍കി റെയില്‍വേ;കൂട്ട ആത്മഹത്യാഭീഷണിയുമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍

ക്ഷേത്ര ഭരണ സമിതിയെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ആഗ്ര ഡിവിഷനിലെ ഡിആര്‍എമ്മിന്റെ ഓഫിസില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തു

സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ക്ഷേത്രം മാറ്റിസ്ഥാപിക്കാന്‍ നോട്ടിസ് നല്‍കി റെയില്‍വേ;കൂട്ട ആത്മഹത്യാഭീഷണിയുമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍
X

ആഗ്ര: ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ക്ഷേത്രം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര അധികാരികള്‍ക്ക് നോട്ടിസ് നല്‍കി റെയില്‍വേ. 250 വര്‍ഷം പഴക്കമുള്ള ചാമുണ്ഡ ദേവി ക്ഷേത്രം മാറ്റാനാണ് റെയില്‍വേ നോട്ടിസ് നല്‍കിയത്.നോട്ടിസ് നല്‍കിയതിന് പിന്നാലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തെത്തി.

ഏപ്രില്‍ 20നാണ് റെയില്‍വേ ഡിആര്‍എം ആനന്ദ് സ്വരൂപ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് കെട്ടിടം മാറ്റാന്‍ ക്ഷേത്ര അധികാരികള്‍ക്ക് നോട്ടിസ് നല്‍കിയത്.ക്ഷേത്രം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ക്ഷേത്രം നീക്കം ചെയ്തില്ലെങ്കില്‍ റെയില്‍വേ പ്ലാറ്റ്‌ഫോം മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു. ക്ഷേത്ര ഭരണ സമിതിയെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ആഗ്ര ഡിവിഷനിലെ ഡിആര്‍എമ്മിന്റെ ഓഫിസില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തു. 'ഈ ക്ഷേത്രത്തിന് 300 വര്‍ഷം പഴക്കമുണ്ട്. നമ്മളെല്ലാം മരണപ്പെടും.പക്ഷേ ഈ ക്ഷേത്രത്തിന്റെ ഒരു ഇഷ്ടിക പോലും ആര്‍ക്കും അനക്കാന്‍ കഴിയില്ല' ക്ഷേത്രഭാരവാഹി മഹന്ത് വീരേന്ദ്ര ആനന്ദ് പറഞ്ഞു.റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചത് ബ്രിട്ടീഷുകാരാണെന്നും,നാട്ടുകാരും ട്രെയിനില്‍ കയറുന്ന യാത്രക്കാരും ഇവിടെ പ്രാര്‍ഥിക്കാന്‍ വരാറുണ്ടെന്നും,അതിനാല്‍ ക്ഷേത്രം മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുട്ടിക്കാലം മുതല്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു താനെന്നും തന്റെ പൂര്‍വികരും ക്ഷേത്രത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും മഹന്ത് വീരേന്ദ്ര ആനന്ദ് പറഞ്ഞു.

എന്ത് വില കൊടുത്തും ക്ഷേത്രം സംരക്ഷിക്കാന്‍ തയ്യാറാണെന്നും രാഷ്ട്രീയ ഹിന്ദു പരിഷത്ത് പറഞ്ഞു.ബ്രിട്ടീഷ് കാലത്തെ ക്ഷേത്രം നിലവിലെ സ്ഥലത്തു നിന്ന് മാറ്റാന്‍ രാഷ്ട്രീയ ഹിന്ദു പരിഷത്ത് അനുവദിക്കില്ലെന്ന് രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരത് ദേശീയ പ്രസിഡന്റ് ഗോവിന്ദ് പരാശര്‍ പറഞ്ഞു.'ബ്രിട്ടീഷുകാര്‍ പോലും പാളങ്ങള്‍ സ്ഥാപിക്കുന്ന സമയത്ത് ക്ഷേത്രം തൊടാതെ ഉപേക്ഷിച്ചു, അതിന്റെ തെളിവുകള്‍ ട്രാക്കിലെ വളവില്‍ കാണാം. സ്ഥലത്തിന്റെ ചരിത്രം അറിയാതെ ഭരണകൂടം നോട്ടിസ് അയയ്ക്കുന്നു' ഗോവിന്ദ് പരാശര്‍ പറഞ്ഞു.

സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിച്ചാണ് കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ആഗ്ര ഡിവിഷനിലെ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായ പ്രശാസ്തി ശ്രീവാസ്തവ പറഞ്ഞു.ക്ഷേത്രത്തിന് മാത്രമല്ല,ആഗ്ര റെയില്‍വേ സ്‌റ്റേഷന്‍ വളപ്പിലെ റെയില്‍വേ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പള്ളിക്കും ദര്‍ഗയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രം മാറ്റിസ്ഥാപിക്കാന്‍ നോട്ടിസ് നല്‍കിയ റെയില്‍വേ മാനേജര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് മുന്‍ സെക്രട്ടറി സുരേന്ദ്ര ഭാഗോര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it