- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ രക്ഷിക്കാന്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദു ആര്‍മി
ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി ദേശീയ വക്താവായിരുന്ന നുപൂര്‍ ശര്‍മക്ക് പിന്തുണയുമായി ഹിന്ദു ആര്‍മി പ്രവര്‍ത്തകര്‍. നുപൂര്‍ ശര്‍മയെ സംരക്ഷിക്കാനെന്ന പേരില്‍ പരസ്യമായി വാളുകള്‍ വിതരണം ചെയ്താണ് ഹിന്ദു ആര്‍മി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചത്. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് ഹിന്ദു ആര്‍മിയുടെ ആയുധ വിതരണവും പ്രദര്‍ശനവും നടന്നത്. വാളുകള്‍ വിതരണം ചെയ്തതിന്റെ ചിത്രങ്ങള്‍ ഹിന്ദുത്വര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
दिल्ली के राजौरी गार्डन में हिन्दू सेना ने नूपुर,नवीन की सुरक्षा करने के लिए बांटी तलवारें,नूपुर,नवीन के समर्थन में उतरी हिन्दू सेना ने कहा कि "यह तलवारें सुरक्षा करने के लिए बांटी जा रही है"!
— Zakir Ali Tyagi (@ZakirAliTyagi) June 19, 2022
प्रिय @DelhiPolice और @HMOIndia यह सब देश की राजधानी दिल्ली में हो रहा है! pic.twitter.com/YQ6ecZ71wk
ബിജെപി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ നബിനിന്ദാ പരാമര്‍ശം ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും ഭരണകക്ഷിയായ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും വെട്ടിലാക്കുകയും ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ബിജെപി നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടും നുപൂര്‍ ശര്‍മയെ പിന്തുണക്കുകയാണ് ഹിന്ദുത്വര്‍. നൂപുര്‍ ശര്‍മയെ വെള്ളപൂശാനുള്ള ശ്രമത്തിലാണ് ഒരു പ്രമുഖ ഹിന്ദുത്വ വലതുപക്ഷ മാധ്യമം. ഇസ്‌ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് നൂപുര്‍ ശര്‍മ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്)അനുബന്ധ ജേണലായ പാഞ്ചജന്യ മുഖ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള നയതന്ത്ര തര്‍ക്കം, ഗ്യാന്‍ വാപി മസ്ജിദ് കേസ്, ഗായകനും റാപ്പറുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകം, ശിവാജിയുടെ കിരീടധാരണത്തിന്റെ 348ാം വാര്‍ഷികം തുടങ്ങിയവയുമായി ബന്ധപ്പട്ട റിപോര്‍ട്ടുകളാണ് പാഞ്ചജന്യ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ അസഹിഷ്ണുത വളര്‍ത്തിയെന്ന് പറഞ്ഞ് ഇന്ത്യയുടെ പേര് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ ചിലര്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നത്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT