Sub Lead

ഹണി റോസിന്റെ മൊഴിയെടുക്കും; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

ഹണി റോസിന്റെ മൊഴിയെടുക്കും; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
X

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി നല്‍കിയ നടി ഹണി റോസിന്റെ വിശദമായ മൊഴി പോലിസ് രേഖപ്പെടുത്തും. മൊഴിയെടുപ്പിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കും. തെളിവുകള്‍ ഉണ്ടെങ്കില്‍ അവ കൂടി ശേഖരിച്ച ശേഷം ബോബിയെ ചോദ്യം ചെയ്യും. നിലവില്‍ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെന്‍ട്രല്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it