- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. അസ്ഗര്‍ അലി എന്‍ജിനീയര്‍ മെമ്മോറിയല്‍ പുരസ്‌കാരം റിട്ട. ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിന്
ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഹോസ്‌ബെറ്റ്, പതിറ്റാണ്ടുകളായി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം ഡയറക്ടര്‍ അഡ്വ. ഇര്‍ഫാന്‍ ഹഹീബ് പറഞ്ഞു.
ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ബോംബേ ഹൈക്കോടതി ജസ്റ്റിസുമായിരുന്ന ഹോസ്‌ബെറ്റ് സുരേഷിന് രണ്ടാമത് ഡോ. അസ്ഗര്‍ അലി എന്‍ജിനീയര്‍ മെമ്മോറിയല്‍ പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് ഡോ. അസ്ഗര്‍ അലി എന്‍ജീനീയര്‍ മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഹോസ്‌ബെറ്റ്, പതിറ്റാണ്ടുകളായി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം ഡയറക്ടര്‍ അഡ്വ. ഇര്‍ഫാന്‍ ഹഹീബ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ശ്വ വത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുന്ന നിരവധി കമ്മിറ്റികള്‍ക്ക് ജസ്റ്റിസ് സുരേഷ് നേതൃത്വം നല്‍കി. വസ്തുതകളും സാക്ഷ്യപത്രങ്ങളും സൂക്ഷ്മമായി സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പലപ്പോഴും സുപ്രീം കോടതിയിലും ഹൈക്കോടതി നടപടികളിലും ഉദ്ധരിക്കപ്പെട്ടു.
കാവേരി ജല തര്‍ക്കത്തെത്തുടര്‍ന്ന് ബാംഗ്ലൂര്‍ കലാപം (1991, 1992 ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട്); ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം മുംബൈയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള 'ജനവിധി' (1993); ചേരികളില്‍ നിന്നും നടപ്പാതകളില്‍ നിന്നുമുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച 'ഇന്ത്യന്‍ പീപ്പിള്‍സ് ട്രിബ്യൂണല്‍ അന്വേഷണം' (1995-മുംബൈ) എന്നിവയലെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.
കിഴക്കന്‍ തീരത്തെ ചെമ്മീന്‍കൃഷിയുടെ ദോഷ ഫലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അദ്ദേഹം സമാഹരിച്ചു. ഇത് ചെമ്മീന്‍ കൃഷി നിരോധിക്കാന്‍ ഉത്തരവിടാന്‍ സുപ്രീം കോടതിയെ നയിച്ചു (1995).
തമിഴ്‌നാട് പോലിസ് (1999) നടപടിയെ തുടര്‍ന്നുള്ള ദലിതരുടെ മുങ്ങിമരണം അന്വേഷിച്ച കമ്മീഷന്റെ ഭാഗമായിരുന്നു അദ്ദേഹം; മധ്യപ്രദേശിലെ ദേവസില്‍ ആദിവാസികള്‍ക്കെതിരായ പോലിസ് വെടിവയ്പ്പ്(1999); 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം' എന്ന തലക്കെട്ടില്‍ പുറത്ത് വന്നു.
ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴും ജുഡീഷ്യറിയില്‍ നിന്ന് വിരമിച്ച് ഏകദേശം മൂന്ന് പതിറ്റാണ്ടിനുശേഷവും ജസ്റ്റിസ് സുരേഷ് നിര്‍ഭയമായി നീതിക്കായി പോരാടുന്നതിന് നിരവധി സിവില്‍ സൊസൈറ്റി സംഘടനകളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ദാവൂദി ബോഹ്ര കമ്മ്യൂനിറ്റി(സിബിഡിബിസി), സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം (സിഎസ്എസ്), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് (ഐഐഎസ്), ബോഹറ യൂത്ത് അസോസിയേഷന്‍ സന്‍സ്ഥാന്‍ (ബിവൈഎ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോ. അസ്ഗര്‍ അലി എഞ്ചിനീയറുടെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നത്.
RELATED STORIES
പാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMT