Sub Lead

പാര്‍ലമെന്റില്‍ ഗുരുതര സുരക്ഷാവീഴ്ച: സന്ദര്‍ശക ഗാലറിയില്‍ അതിക്രമം; കളര്‍ ഗ്യാസ സ്‌പ്രേ പ്രയോഗിച്ചു

പാര്‍ലമെന്റില്‍ ഗുരുതര സുരക്ഷാവീഴ്ച:  സന്ദര്‍ശക ഗാലറിയില്‍ അതിക്രമം;  കളര്‍ ഗ്യാസ സ്‌പ്രേ പ്രയോഗിച്ചു
X
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ക്കിടെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയ രണ്ടംഗ സംഘം സ്‌പ്രേ കളര്‍ ഗ്യാസ് സ്‌പ്രേ പ്രയോഗിച്ചു. അല്‍പ്പനേരത്തേക്ക് ലോക്‌സഭാംഗങ്ങള്‍ പരിഭ്രാന്തരായി. നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. എംപിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശയ്ക്കു മുകളില്‍ കയറിയ സംഘം മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ പ്രയോഗിക്കുകയുമായിരുന്നു. എംപി മാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപോര്‍ട്ടുകളുണ്ട്. മഞ്ഞ നിറത്തിലുള്ള ഗ്യാസ് സ്‌പ്രേയാണ്

പ്രയോഗിച്ചതെന്നാണ് സൂചന. ലോക്‌സഭയിലെ ശൂന്യവേളയ്ക്കിടെയാണ് ഗുരുതര വീഴ്ച അരങ്ങേറിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് സംഘം എത്തിയതെന്നാണ് വിവരം. എംപിമാരെല്ലാം സുരക്ഷിതരാണെന്നും ഒരു യുവതി ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയിലാണെന്നും റിപോര്‍ട്ടുണ്ട്. സംഘാംഗത്തിലൊരാളെ പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്നാണ് തടഞ്ഞുവച്ചത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ടാമത്തെയാളെയും കീഴ്‌പ്പെടുത്തി സഭയില്‍ നിന്ന് പുറത്തെത്തിച്ചു. ഈ സമയം ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനമായതിനാലും സിഖ് സംഘടനകളുടെ ഭീഷണിയുള്ളതിനാലും അതിക്രമത്തിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it