Sub Lead

ഹൈദരാബാദ് സ്‌ഫോടനം: പ്രതികളുടെ വധശിക്ഷ ശരിവച്ചു

ഹൈദരാബാദ് സ്‌ഫോടനം: പ്രതികളുടെ വധശിക്ഷ ശരിവച്ചു
X

ഹൈദരാബാദ്: 2013ലെ ദില്‍സുഖ് നഗര്‍ സ്‌ഫോടന കേസിലെ ആരോപണവിധേയരുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. യാസീന്‍ ഭട്കല്‍, സിയാവുര്‍ റഹ്മാന്‍, അസദുള്ള അക്തര്‍, തഹ്‌സീന്‍ അക്തര്‍, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ശരിവച്ചിരിക്കുന്നത്. 2013 ഫെബ്രുവരി 21ന് സന്ധ്യക്കാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. 19 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 130 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 2016ല്‍ പ്രതികളെ വധശിക്ഷക്ക് വിധിച്ചു. ഈ വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

Next Story

RELATED STORIES

Share it