Sub Lead

'ജനങ്ങളില്‍ നിന്ന് ഇത്രയും ആവേശകരമായ പ്രതികരണം ഇതിന് മുമ്പ് കണ്ടിട്ടില്ല'; ബംഗാളിലെ പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിനെ കുറിച്ച് തൃണമൂല്‍ എംഎല്‍എ

ജനങ്ങളില്‍ നിന്ന് ഇത്രയും ആവേശകരമായ പ്രതികരണം ഇതിന് മുമ്പ് കണ്ടിട്ടില്ല; ബംഗാളിലെ പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിനെ കുറിച്ച് തൃണമൂല്‍ എംഎല്‍എ
X

മുര്‍ഷിദാബാദ്: ജനങ്ങളില്‍ നിന്ന് ഇത്രയും ആവേശകരമായ പ്രതികരണം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മനീറുള്‍ ഇസ്‌ലാം. ബംഗാളിലെ മുര്‍ഷിദാബാദില്‍ പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.


'ഞങ്ങളുടെ പോരാട്ടം അവകാശങ്ങള്‍ക്കുവേണ്ടിയാണ്, അന്തസ്സോടെ ജീവിക്കാനാണ്. നമ്മള്‍ ഇന്ത്യക്കാരാണ്. ബിജെപി ഭരണകൂടം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു. ഇതൊരു മതേതര രാജ്യമാണ്. ആരുടേയും അനുകമ്പയില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടിയാണ് പോപുലര്‍ ഫ്രണ്ട് നിലകൊള്ളുന്നത്'. എംഎല്‍എ പറഞ്ഞു.


ആര്‍എസ്എസ് ഇന്ത്യയുടെ കാന്‍സര്‍ ആണെന്ന് തുടര്‍ന്ന് സംസാരിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് പറഞ്ഞു. ആര്‍എസ്എസ് ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ് ലിംകളേയും വിഭജിക്കുകയാണെന്ന് പറഞ്ഞ ഷാക്കിഫ് ആര്‍എസ്എസിനെ നേരിട്ട് ലക്ഷ്യമിട്ടു. 'നമ്മുടെ ബാന്റിന്റെ ശബ്ദം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ എത്തും. നാഗ്പൂരില്‍ അവര്‍ ഭയന്നുവിറക്കും' 'അല്ലാഹു അക്ബര്‍, പിഎഫ്‌ഐ സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചു.

'ആര്‍എസ്എസ് ഒരു അര്‍ബുദമാണ്. അവരുടെ വഴിയില്‍ തടസ്സമായി നില്‍ക്കുന്ന ഈ രാജ്യത്തെ ഒരേയൊരു സംഘടന നമ്മള്‍ മാത്രമാണ്. അതുകൊണ്ടാണ് അവര്‍ നമ്മെ ലക്ഷ്യമിടുന്നത്. നമ്മള്‍ ഈ മാര്‍ഗത്തില്‍ മരിച്ചുവീഴേണ്ടി വന്നാലും ആര്‍എസ്എസ്സിന് മുന്നില്‍ തലകുനിക്കില്ല'. ഷാക്കിഫ് പറഞ്ഞു. 'ഏതാനും മീറ്റര്‍ തുണി ഈ രാജ്യത്ത് അപകടകരമായി മാറിയത് ഞങ്ങള്‍ കണ്ടു. ആര്‍എസ്എസ് തങ്ങളുടെ ആണ്‍കുട്ടികളെ കാവി ധരിപ്പിച്ച് കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഹിജാബ് നമ്മുടെ മൗലികാവകാശമാണ്. ഞങ്ങളെ ആരും ഖുര്‍ആന്‍ പഠിപ്പിക്കേണ്ടതില്ല. ഖിയാമത്ത് വരെ ഹിജാബ് ഉണ്ടാകും'. ഷാക്കിഫ് പറഞ്ഞു.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങള്‍ പൊതുസമ്മേളനത്തില്‍ പങ്കാളികളായി. സമ്മേളനത്തിന് മുന്‍പ് നൂറുകണക്കിന് കേഡര്‍മാര്‍ അണിനിരന്ന യൂനിറ്റി മാര്‍ച്ചും നടന്നു. ബസുദേബ്പൂരില്‍ നിന്ന് മുര്‍ഷിദാബാദിലെ കങ്കൂറിയയിലേക്ക് അഞ്ച് കിലോമീറ്ററാണ് യൂനിഫോം അണിഞ്ഞ കേഡര്‍മാര്‍ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ കേഡര്‍മാരുടെ പരേഡ് പ്രദര്‍ശനവും പൊതുസമ്മേളനവും നടന്നു.

Next Story

RELATED STORIES

Share it