Sub Lead

ഇഷ്ടപ്രകാരം പോയതാണെന്ന് ഓച്ചിറയിലെ നാടോടി പെണ്‍കുട്ടിയും

വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു. മുംബൈ പന്‍വേലിലെ പൊലിസ് സ്‌റ്റേഷനില്‍ സംരക്ഷണയിലാണ് പെണ്‍കുട്ടിയിപ്പോള്‍.

ഇഷ്ടപ്രകാരം പോയതാണെന്ന് ഓച്ചിറയിലെ നാടോടി പെണ്‍കുട്ടിയും
X

മുംബൈ: തന്നെ റോഷന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയും സ്ഥിരീകരിച്ചു. വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു. മുംബൈ പന്‍വേലിലെ പൊലിസ് സ്‌റ്റേഷനില്‍ സംരക്ഷണയിലാണ് പെണ്‍കുട്ടിയിപ്പോള്‍.

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിക്കെപ്പെട്ട പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷന്‍ നേരത്തേ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും മുംബൈ പന്‍വേലിലെ പൊലിസ് സ്‌റ്റേഷനില്‍ നിന്ന് ചാനലിനോട് വ്യക്തമാക്കിയിരുന്നു.

വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നു. എന്നാല്‍, വീട്ടില്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന്‍ വ്യക്തമാക്കി. ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാല്‍ ഇവിടേക്ക് വരികയായിരുന്നു. നാട്ടിലെ ബന്ധുവിന് വന്ന ഫോണ്‍കോള്‍ പിന്തുടര്‍ന്നാണ് റോഷനെ കേരളാ പൊലിസ് പിന്തുടര്‍ന്ന് പിടികൂടിയത്.

Next Story

RELATED STORIES

Share it