Sub Lead

'പാകിസ്താനും സമാധാനം ആഗ്രഹിക്കുന്നു'; മോദിയുടെ സന്ദേശത്തിന് മറുപടിയുമായി ഇമ്രാന്‍ ഖാന്‍

പാകിസ്താനും സമാധാനം ആഗ്രഹിക്കുന്നു;  മോദിയുടെ സന്ദേശത്തിന് മറുപടിയുമായി ഇമ്രാന്‍ ഖാന്‍
X

ന്യൂഡല്‍ഹി: പാകിസ്താന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മോദി നല്‍കിയ സന്ദേശത്തിന് മറുപടിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ രാജ്യവും ജനങ്ങളും സമാധാനപരമായ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ സന്ദേശത്തില്‍ പറഞ്ഞതായി ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 23ന് പാകിസ്താന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കത്തെഴുതിയത്. ഇന്ത്യ പാകിസ്താനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഭീകരതയില്ലാത്ത അന്തരീക്ഷം അനിവാര്യമാണെന്നും മോദി കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, കശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പരിഹാരം കണ്ടാല്‍ മാത്രമെ മേഖലയില്‍ സ്ഥായിയായ സമാധാനം പുലരുകയുള്ളൂ എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ ആശംസകളും നേര്‍ന്നു.

Next Story

RELATED STORIES

Share it