Sub Lead

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: ഡിസിസി പ്രസിഡന്റ് നടപടിക്ക് ശുപാര്‍ശ ചെയ്തു

നടപടി ശുപാര്‍ശ കെപിസിസി പ്രസിഡന്റിന് ഉടന്‍ കൈമാറും. കോഴിക്കോട്ട് എ ഗ്രൂപ്പ് നേതാക്കളുടെ വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: ഡിസിസി പ്രസിഡന്റ് നടപടിക്ക് ശുപാര്‍ശ ചെയ്തു
X

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് നടപടിക്ക് ശുപാര്‍ശ ചെയ്തു. പ്രശാന്ത് കുമാര്‍, രാജീവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശാന്ത് കുമാര്‍ ചേവായൂര്‍ ബാങ്ക് പ്രസിഡന്റും രാജീവന്‍ തിരുവച്ചിറ മണ്ഡലം പ്രസിഡന്റുമാണ്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് നല്‍കിയിരിക്കുകയാണ്. മുന്‍ ഡിസിസി അധ്യക്ഷന്‍ യു രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും വേണം. നടപടി ശുപാര്‍ശ കെപിസിസി പ്രസിഡന്റിന് ഉടന്‍ കൈമാറും. കോഴിക്കോട്ട് എ ഗ്രൂപ്പ് നേതാക്കളുടെ വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവിന്റെ നേതൃത്വത്തില്‍ വിമത യോഗം ചേര്‍ന്നത്. നെഹ്‌റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ യോഗംചേര്‍ന്നത്. എന്നാല്‍ ചേരുന്നത് വിമത യോഗനാണെന്ന് അറിഞ്ഞ ഒരു വിഭാഗം ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ യോഗഹാളിന് പുറത്ത് എത്തിയത് അറിഞ്ഞതോടെ പ്രകോപിതരായി ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്ക് പരിക്കേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it