Sub Lead

ലോകത്തിൽ ഏറ്റവും കൂടുതൽ ശിശുമരണ നിരക്ക് ഇന്ത്യയിലെന്ന് യൂനിസെഫ്

2018ൽ ഇന്ത്യയിൽ മരണപ്പെട്ട അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 8,82,000 ആണ്. എന്നാൽ നൈജീരിയയിൽ ഇത് 8,66,000 ലക്ഷമാണ്. പാകിസ്താനിൽ 4,09,000 മരണങ്ങൾ സംഭവിച്ചതായി റിപോർട്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ ശിശുമരണ നിരക്ക് ഇന്ത്യയിലെന്ന് യൂനിസെഫ്
X

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ ശിശുമരണ നിരക്ക് ഇന്ത്യയിലെന്ന് റിപോർട്ട്. അഞ്ച് വയസ്സിന് താഴെയുള്ള ഒമ്പത് ലക്ഷത്തോളം കുട്ടികൾ 2018ൽ ഇന്ത്യയിൽ മരണപെട്ടതായി യുനിസെഫ്. ഒക്ടോബർ 16നാണ് "സ്റ്റേറ്റ് ഓഫ് ദി വേൾഡ്സ് ചിൽഡ്രൻ 2019" എന്ന പേരിൽ യുനിസെഫ് റിപോർട്ട് പുറത്തിറക്കിയത്.

2018ൽ ഇന്ത്യയിൽ മരണപ്പെട്ട അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 8,82,000 ആണ്. എന്നാൽ നൈജീരിയയിൽ ഇത് 8,66,000 ലക്ഷമാണ്. പാകിസ്താനിൽ 4,09,000 മരണങ്ങൾ സംഭവിച്ചതായി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഭയാനകമായ വർധനവ് ഉണ്ടാകുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ 69 ശതമാനവും പോഷകാഹാരക്കുറവ് മൂലമാണെന്ന് റിപോർട്ട് അടിവരയിടുന്നു.

ശിശു പോഷകാഹാരത്തെക്കുറിച്ച് ആഗോള പട്ടിണി സൂചിക റിപോർട്ടിൻറെ അടിസ്ഥാനത്തിലാണ് യുനിസെഫ് റിപോർട്ട് തയ്യാറാക്കിയത്. രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള ഓരോ രണ്ടാമത്തെ കുട്ടിക്കും ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് ബാധിക്കുന്നു. 6 മുതൽ 23 മാസം വരെയുള്ള പ്രായത്തിന് ഇടയിൽ ഉള്ള കുട്ടികളിൽ 42 ശതമാനം പേർക്ക് മാത്രമാണ് വേണ്ടത്ര ആവൃത്തിയിൽ ഭക്ഷണം ലഭിക്കുന്നത്. അതേസമയം 21 ശതമാനം പേർക്ക് മാത്രമാണ് ശരിയായ ഭക്ഷണക്രമം ലഭിക്കുന്നത്.

6 മുതൽ 8 മാസം പ്രായമുള്ള കുട്ടികളിൽ 53 ശതമാനത്തിന് മാത്രമാണ് സമയബന്ധിതമായി ഭക്ഷണം ലഭിക്കുന്നതെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ കുട്ടികൾക്ക് മുതിർന്നവരുടെ രോഗങ്ങളായ രക്താതിമർദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹത്തിനു മുമ്പുള്ള രോഗങ്ങൾ എന്നിവ കണ്ടെത്തിയതായും റിപോർട്ട് പറയുന്നു.

Next Story

RELATED STORIES

Share it