Sub Lead

കോടി പ്രതീക്ഷകള്‍ അസ്തമിച്ചു; ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്

മുന്‍ നിര തകര്‍ന്ന ഇന്ത്യയെ ജഡേജയും ധോണിയും ചേര്‍ന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകരുകയായിരുന്നു. ഇരുവര്‍ക്കും ശേഷമെത്തിയ വാലറ്റ നിരയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല.

കോടി പ്രതീക്ഷകള്‍ അസ്തമിച്ചു; ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്
X

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഇന്ന് നടന്ന തീപ്പാറും സെമി പോരാട്ടത്തില്‍ ന്യൂസിലന്റ് 18 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 240 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ കിവികള്‍ നിശ്ചിത ഓവറിന് രണ്ട് പന്ത് ശേഷിക്കെ 221 റണ്‍സിന് പുറത്താക്കി. മുന്‍ നിര തകര്‍ന്ന ഇന്ത്യയെ ജഡേജയും ധോണിയും ചേര്‍ന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകരുകയായിരുന്നു. ഇരുവര്‍ക്കും ശേഷമെത്തിയ വാലറ്റ നിരയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല. ബോള്‍ട്ടിന്റെ അവസാന ഓവറില്‍ വില്ല്യംസണിന് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. 59 പന്തില്‍ നിന്നാണ് ജഡേജ 77 റണ്‍സ് നേടിയത്. 50 റണ്‍സ് നേടിയ ധോണിയെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പുറത്താക്കുകയായിരുന്നു.

നേരത്തെ വെറും ആറ് റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ആദ്യത്തെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. കെ എല്‍ രാഹുല്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് കൈവിട്ടത്. മൂവരും ഓരോ റണ്‍സ് വീതമാണ് നേടിയത്. തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച മാറ്റ് ഹെന്ററിയാണ് രാഹുലിനെയും രോഹിത്തിനെയും പുറത്താക്കിയത്. ഇരുവരെയും ടോം ലാതം ക്യാച്ചെടുക്കുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഇന്ത്യയ്ക്ക് നഷ്ടമായത്. 24 നാലിന് നാല് എന്ന നിലയില്‍ നിന്ന് പന്തും ഹാര്‍ദ്ദിക്കുമാണ് സ്‌കോര്‍ 71ലേക്ക് എത്തിച്ചത്. എന്നാല്‍ 32 റണ്‍സെടുത്ത പന്തിനെയും ഹാര്‍ദ്ദിക്കിനെയും സാന്റനെര്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലായി. നേരത്തെ ദിനേശ് കാര്‍ത്തിക്കിനെ(6) ഹെന്ററി പുറത്താക്കിയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹെന്ററിയും രണ്ട് വിക്കറ്റ് വീതം നേടിയ സാന്റനറും ബോള്‍ട്ടുമാണ് ഇന്ത്യയെ തകര്‍ത്തത്.




Next Story

RELATED STORIES

Share it