Sub Lead

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പുതിയ കേസുകള്‍; 334 മരണം; രോഗ ബാധിതര്‍ 3.66 ലക്ഷം

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 12,237 പേരാണ് ഇതുവരെ മരിച്ചത്.

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പുതിയ കേസുകള്‍; 334 മരണം; രോഗ ബാധിതര്‍ 3.66 ലക്ഷം
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യം ലോക്ക്ഡൗണിലായിട്ട് ഇന്നത്തേക്ക് 86 ദിവസം പിന്നിട്ടു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 334 പേര്‍ മരിക്കുകയും ചെയ്തതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 12,237 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരില്‍ 1.94 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 1.60 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.

തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ മാത്രം തമിഴ്‌നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കൊവിഡ് മരണം 576 ആയി വര്‍ധിച്ചു. ആകെ രോഗികളില്‍ 35,556 പേരും ചെന്നൈയിലാണ്. 21,990 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 27,624 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു

മഹാരാഷ്ട്രയിലും കൊവിഡ് രോഗികള്‍ വര്‍ധിക്കുകയാണ്. 1.16 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്ക് രോഗം പിടിപെട്ടു. 114 പേര്‍ മരിച്ചു. ആകെ മരണം 5,651 ആയി ഉയര്‍ന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 59,166 പേര്‍ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികില്‍സയിലുളളത്.


Next Story

RELATED STORIES

Share it