- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിലേക്കുള്ള പാമോയില്‍ കയറ്റുമതി വിലക്കി ഇന്ത്യോനേസ്യ; രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില ഉയരും
അവശ്യസാധനങ്ങളുടെ വില വര്‍ധനവില്‍ കടുത്ത പ്രയാസത്തിലായ സാധാരക്കാര്‍ക്ക് രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വിലയിലും വര്‍ധനവുണ്ടാകുന്നത് കൂനിന്‍മേല്‍കുരുവാകും.

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള പാമോയില്‍ കയറ്റുമതി നിരോധിച്ച് ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തോനേസ്യ. ഇതോടെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ കുത്തനെ വില ഉയരാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്. അവശ്യസാധനങ്ങളുടെ വില വര്‍ധനവില്‍ കടുത്ത പ്രയാസത്തിലായ സാധാരക്കാര്‍ക്ക് രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വിലയിലും വര്‍ധനവുണ്ടാകുന്നത് കൂനിന്‍മേല്‍കുരുവാകും.
ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ്. ഏപ്രില്‍ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേസ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.ഓരോ വര്‍ഷവും 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ വരെ ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ എട്ട് മുതല്‍ എട്ടര ദശലക്ഷം ടണ്‍ വരെ പാമോയിലാണ്. ഇതില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയില്‍ നിന്നെത്തുന്ന പാമോയിലാണ്. ബാക്കി മലേഷ്യയില്‍ നിന്നും.
കയറ്റുമതിക്ക് ഇന്തോനേസ്യ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വന്‍തോതില്‍ ഉയരാന്‍ കാരണമാകും. യുെ്രെകന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെ സണ്‍ഫ്‌ലവര്‍ ഓയില്‍ വിതരണം പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണില്‍ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തിയേ മതിയാകൂ. ഇപ്പോള്‍ തന്നെ രാജ്യത്തെ പാമോയില്‍ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതിനാല്‍ നിരോധനം ഇന്ത്യയ്ക്ക് വലിയ ബാധ്യതയാവും. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളെയും പ്രതിസന്ധി ബാധിക്കും.
RELATED STORIES
ഗൂഗ്ളീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജിദ്ദയില്‍
7 Jan 2025 1:44 PM GMTവിദ്യാഭ്യാസത്തിലെ നവീന പ്രവണതകള്‍ തുറന്നുകാട്ടി റിയാദ് എഡ്യു എക്സ്പോ ...
18 Sep 2024 7:24 AM GMTഉയര്‍ന്ന വിദ്യാഭ്യാസ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയാലും സോഫ്റ്റ്...
2 Jun 2024 11:02 AM GMTമാധ്യമപ്രവര്ത്തകന് ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു
19 Oct 2022 4:16 PM GMTഅയര്‍ലണ്ടില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
31 Aug 2022 3:16 AM GMTനോര്‍ക്ക ഡയറക്ടേഴ് സ്കോളര്‍ഷിപ്പ്: 350 പേര്‍ക്ക് 70 ലക്ഷം രൂപ വിതരണം ...
3 Aug 2022 12:39 PM GMT