- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍ഡോറില്‍ ഹിന്ദുത്വര്‍ തല്ലിച്ചതച്ച മുസ്‌ലിം വളക്കച്ചവടക്കാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു
13 വയസ്സുകാരിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പോക്‌സോ നിയമം ചുമത്തിയാണ് വളയക്കച്ചവടക്കാരനായ തസ്ലീമിനെ പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഹൈന്ദവ ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന്റെ പേരില്‍ ഹിന്ദുത്വ സംഘം വളഞ്ഞിട്ട് തല്ലിച്ചതച്ച മുസ്‌ലിം യുവാവിനെതിരേ കള്ളക്കേസ് ചുമത്തി മധ്യ പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു.
13 വയസ്സുകാരിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പോക്‌സോ നിയമം ചുമത്തിയാണ് വളയക്കച്ചവടക്കാരനായ തസ്ലീമിനെ പോലിസ് അറസ്റ്റ് ചെയ്തത്. തസ്ലീമിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് പോലിസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്.
തസ്ലീം 'വ്യാജ ഐഡന്റിറ്റി' ഉപയോഗിച്ചെന്നാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. ഞായറാഴ്ച നഗരത്തിലെ ഹൈന്ദവ ക്ഷേത്രത്തിനു സമീപത്തെ റോഡരികില്‍ വളകള്‍ വില്‍ക്കുന്നതിനിടെ ഹിന്ദുത്വ സംഘം തസ്ലീമിനെ പേര് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ കൈത്തണ്ടയില്‍ അനുചിതമായി സ്പര്‍ശിച്ചെന്നും വ്യാജ ഐഡന്റിറ്റി നല്‍കിയെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍, ആരോപണങ്ങള്‍ തസ്‌ലിമിന്റെ സഹോദരന്‍ നിഷേധിച്ചു. തസ്ലിമിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.കച്ചവടക്കാരന്റെ തലയില്‍ സംഘം ചേര്‍ന്ന് അടിക്കുന്നതും വില്‍പ്പനക്ക് കൊണ്ട് സാധനങ്ങള്‍ വാരിവലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ക്ഷേത്രത്തിന് സമീപം എന്തിനാണ് എത്തിയതെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബാഗില്‍ കൊണ്ട് വന്ന സാധനങ്ങള്‍ ഹിന്ദുത്വര്‍ സംശയത്തോടെ പരിശോധിക്കുന്നുണ്ട്.
അതിനിടെ, തസ്ലീമിനെ ആക്രമിച്ചവരെ പിന്തുണച്ച് നൂറുകണക്കിന് ഹിന്ദുത്വര്‍ ഇന്ന് റീഗല്‍ സ്‌ക്വയറില്‍ ഒത്തുകൂടി. 'രാജ്യദ്രോഹികളെ വെടിവയ്ക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സംഘം ഉയര്‍ത്തി.
ये वीडियो अफगानिस्तान का नहीं बल्कि आज इंदौर का है, @ChouhanShivraj जी के सपनों के मध्यप्रदेश में एक चूड़ी बेंचने वाले मुसलमान का सामान लूट कर सरेआम भीड़ से लिंचिंग करवाई जाती है ।@narendramodi जी क्या यही भारत बनाना चाहते थे आप ?
— Imran Pratapgarhi (@ShayarImran) August 22, 2021
इन आतंकियों पर कार्यवाही कब ? pic.twitter.com/fsA5fLqNaD
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT