Sub Lead

ചാലിയാറില്‍ പരിശോധന തുടരുമെന്ന് കൃഷി മന്ത്രി

ചാലിയാറില്‍ പരിശോധന തുടരുമെന്ന് കൃഷി മന്ത്രി
X

നിലമ്പൂര്‍: ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവന്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിന്റെയും സഹകരണം ലഭിക്കും. നിലമ്പൂരില്‍ നടന്ന ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെലികോപ്റ്റര്‍, മണ്ണിനടിയില്‍ തിരച്ചില്‍ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട്. ആവശ്യമായ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. ഉരുള്‍പൊട്ടല്‍ മേഖലയോട് ചേര്‍ന്ന ഭാഗം മുതല്‍ ചാലിയാറിന്റെ അവസാന ഭാഗം വരെ തിരച്ചില്‍ നടത്തും. മണ്ണില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റര്‍ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങള്‍ മാറ്റി തിരച്ചില്‍ നടത്തും. യോഗത്തില്‍ പി വി അന്‍വര്‍ എംഎല്‍എ, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം, അസി. കലക്ടര്‍ വി എം ആര്യ, ഡിഎംഒ ഡോ. ആര്‍ രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡിഎഫ്ഒ കാര്‍ത്തിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it