Sub Lead

പ്രവാചക നിന്ദ നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍; നടപടി പോപുലര്‍ ഫ്രണ്ട് പരാതിയില്‍

പ്രവാചക നിന്ദ നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍; നടപടി പോപുലര്‍ ഫ്രണ്ട് പരാതിയില്‍
X

തൃശൂര്‍: സാമൂഹ്യ മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ സുരേന്ദ്രനേയാണ് പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നല്‍കിയ പരാതിയിലാണ് പോലിസ് നടപടി. ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇസ് ലാമിന്റെയും പ്രവാചകന്റെയും പേരില്‍ നുണയും വിദ്വേഷവും നിറഞ്ഞ പോസ്റ്റ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it