Sub Lead

യോഗിക്കും ഉവൈസിക്കുമിടയില്‍ അന്തര്‍ധാര: ഇത്തെഹാദെ മില്ലത്ത്

യോഗിക്കും ഉവൈസിക്കുമിടയില്‍ ഒരു ആഭ്യന്തര സഖ്യമുണ്ട്. ഉത്തര്‍പ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ വര്‍ഗീയവല്‍ക്കരിക്കാന്‍ മജ്‌ലിസ് ബിജെപിയെ നേരിട്ട് സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യോഗിക്കും ഉവൈസിക്കുമിടയില്‍ അന്തര്‍ധാര: ഇത്തെഹാദെ മില്ലത്ത്
X

ന്യൂഡല്‍ഹി: ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും തമ്മില്‍ 'ആഭ്യന്തര സഖ്യ'മുണ്ടെന്ന് പ്രമുഖ മുസ്‌ലിം മതപണ്ഡിതനും ഇത്തെഹാദെ മില്ലത്ത് കൗണ്‍സില്‍ പാര്‍ട്ടി (ഐഎംസി) മേധാവിയുമായ മൗലാന തൗക്കീര്‍ റാസ ഖാന്‍. ഉര്‍ദു ദിനപത്രമായ സഹാഫത്ത് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

യോഗിക്കും ഉവൈസിക്കുമിടയില്‍ ഒരു ആഭ്യന്തര സഖ്യമുണ്ട്. ഉത്തര്‍പ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ വര്‍ഗീയവല്‍ക്കരിക്കാന്‍ മജ്‌ലിസ് ബിജെപിയെ നേരിട്ട് സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുപിയില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നും എന്നാല്‍ ഉവൈസിയുടെ വെല്ലുവിളി മാത്രമാണ് യോഗി സ്വീകരിച്ചത്. ഇത് അവര്‍ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

അധികാരത്തില്‍ വന്നാല്‍ ഒരു 'കലാപ കമ്മീഷന്‍' രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ഐഎംസി ആഗ്രഹിക്കുന്നതായും തൗക്കീര്‍ റാസ ഖാന്‍ വ്യക്തമാക്കി.ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി അത് അംഗീകരിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ചെറുകക്ഷികളെയും യോജിപ്പിച്ച് ഒരു മൂന്നാം മുന്നണി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it