Sub Lead

മകള്‍ക്ക് ജന്‍മദിനസമ്മാനമായി ഗസയിലെ കെട്ടിടം ബോംബിട്ടു തകര്‍ത്ത ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു

മകള്‍ക്ക് ജന്‍മദിനസമ്മാനമായി ഗസയിലെ കെട്ടിടം ബോംബിട്ടു തകര്‍ത്ത ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു
X
ഗസാ സിറ്റി: മകളുടെ ജന്‍മദിനത്തിന് ഗസയിലെ കെട്ടിടം ബോംബിട്ടു തകര്‍ത്ത് വീഡിയോ പകര്‍ത്തി സമ്മാനം നല്‍കിയ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് വയസുള്ള മകള്‍ക്ക് ജന്മദിന സമ്മാനമായി ഗസ മുനമ്പിലെ പാര്‍പ്പിട സമുച്ചയം ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ സൈനികനാണ് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കെട്ടിടം ബോംബ് വച്ച് തകര്‍ക്കുകയും മകള്‍ക്കുള്ള ജന്‍മദമിന സമ്മനമാണിതെന്ന് വീഡിയോയില്‍ പറയുകയും ചെയ്യുന്നത് നേരത്തേ വ്യാപകമായി പ്രചരിച്ചിരുന്നു. ഇസ്രായേല്‍ സൈനികര്‍ക്കൊപ്പം ആയുധവുമേന്തി ഫോണില്‍ സംസാരിച്ചുകൊണ്ടാണ് വീഡിയോ പകര്‍ത്തിയിരുന്നത്. ''ഈ സ്‌ഫോടനം ജന്മദിനം ആഘോഷിക്കുന്ന എന്റെ മകള്‍ക്ക് സമര്‍പ്പിക്കുന്നു. രണ്ടു വയസുകാരിയാണവള്‍. നിന്നെ മിസ് ചെയ്യുന്നു'' എന്നു പറഞ്ഞാണ് കൗണ്ട്ഡൗണിലൂടെ പിന്നിലെ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ക്കുന്നത്. ഈ വീഡിയോയിലുണ്ടായിരുന്ന യുവസൈനികനാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it