Sub Lead

കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണം: മുത്തഹിദ മജ്‌ലിസെ ഉലമ

കശ്മീരിലെ 30 ഓളം ഇസ്‌ലാമിക മതവിദ്യാഭ്യാസ സംഘടനകള്‍ ചേര്‍ന്നിട്ടുള്ളതാണ് മുത്തഹിദ മജ്‌ലിസെ ഉലമ. നേരത്തെ, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സമാനമായ ആവശ്യം ഉയര്‍ത്തിയിരുന്നു.

കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണം: മുത്തഹിദ മജ്‌ലിസെ ഉലമ
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണം എന്ന ആവശ്യമുയര്‍ത്തി മുത്തഹിദ മജ്‌ലിസെ ഉലമ. മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് സ്‌കൂളുകളിലെ ഭജനകളും സൂര്യനമസ്‌കാരവും പോലുള്ള ആചാരങ്ങള്‍ നിര്‍ത്തണമെന്നാണ് സര്‍ക്കാരിനോട് സംഘടന അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

കശ്മീരിലെ 30 ഓളം ഇസ്‌ലാമിക മതവിദ്യാഭ്യാസ സംഘടനകള്‍ ചേര്‍ന്നിട്ടുള്ളതാണ് മുത്തഹിദ മജ്‌ലിസെ ഉലമ. നേരത്തെ, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സമാനമായ ആവശ്യം ഉയര്‍ത്തിയിരുന്നു.

മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ ഭജന പാടാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും മേഖലയിലെ സ്‌കൂളുകളിലുടനീളം ഭജന നിരോധിക്കണമെന്നുമാണ് എംഎംയു ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിം കുട്ടികളെ സ്‌കൂളില്‍ ഭജന പാടാന്‍ നിര്‍ബന്ധിച്ച് ജമ്മു കശ്മീരില്‍ ബിജെപി ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധന ആവശ്യം ഉയര്‍ത്തി ഇസ്‌ലാമിക സംഘടനയും രംഗത്ത് വന്നിട്ടുള്ളത്. ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, സപ്തംബര്‍ 13ന് സ്‌കൂളുകളില്‍ രഘുപതി രാഘവ് രാജാ റാം, ഈശ്വര്‍ അല്ലാഹ് തേരോ നാം ചൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നു.

കുല്‍ഗാമിലെ സ്‌കൂള്‍ കുട്ടികള്‍ 'രഘുപതി രാഘവ് രാജാ റാം' എന്ന ഭജന ആലപിക്കുന്ന വീഡിയോ മെഹബൂബ മുഫ്തി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it