- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒറ്റരാത്രി കൊണ്ട് ഗസയില്‍ കൊല്ലപ്പെട്ടത് നിരവധി പേര്‍; വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നരനായാട്ട്
ഗസാ സിറ്റി: അല്‍അഹ്‌ലി അറബ് ആശുപത്രിയില്‍ ബോംബിട്ട് 500ലേറെ പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയും ഗസയിലേക്കുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഇന്നലെ ഒറ്റരാത്രികൊണ്ട് മാത്രം ഗസയെ ലക്ഷ്യമാക്കിയുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് പേരാണ് കൊല്ലപ്പെട്ടു. ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കനുസരിച്ച്, അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം കുറഞ്ഞത് അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴുനു ശേഷം ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 3,480 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400ല പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. അതിനിടെ, ഗസയിലേക്ക് 20 ട്രക്കുകള്‍ മാനുഷിക സഹായം അനുവദിക്കുന്നതിനായി റഫ അതിര്‍ത്തി തുറക്കാന്‍ സമ്മതിച്ചതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈജിപ്ത് ഭരണാധികാരി അല്‍സീസിയെ പ്രശംസിച്ചു. ഗസയിലെ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിനെതിരേ ആഗോളതലത്തില്‍ പ്രതിഷേധം തുടരുകയാണ്. ആശുപത്രിയിലെ കൂട്ടക്കൊലയ്ക്കു പിന്നാലെ ഇസ്രായേല്‍ നടത്തുന്ന നുണക്കഥകളെയും വ്യാജ പ്രചാരണത്തെയും ജനീവയിലുള്ള യുഎന്നിലെ ഫലസ്തീന്‍ മിഷന്‍ അപലപിച്ചു.
ഇസ്രായേല്‍ ആക്രമണത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍
< റഫയ്ക്ക് സമീപം തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
< വ്യാഴാഴ്ച പുലര്‍ച്ചെ തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്.
< അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
< പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെതിരെ കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ റാമല്ലയിലെ ഫലസ്തീന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു.
< ബുധനാഴ്ച യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ക്യാപിറ്റോള്‍ കോംപ്ലക്‌സിലെ ബ്ലോക്കുകളിലൊന്ന് പിടിച്ചെടുത്തതിന് ശേഷം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത ജൂയിഷ് വോയ്‌സ് ഫോര്‍ പീസ് എന്ന മനുഷ്യാവകാശ സംഘടനയില്‍ നിന്നുള്ള 300 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
< അധിനിവേശ വെസ്റ്റ് ബാങ്കിലെ രണ്ട് നഗരങ്ങളിലെങ്കിലും ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി, ഹമാസ് അംഗങ്ങളെന്ന് സംശയിക്കുന്നവരെന്നു പറഞ്ഞ് നിരവധി പേരെ അറസ്റ്റ് ചെയ്തു.
< ഫലസ്തീനെ പിന്തുണച്ച് ആഗോള പ്രതിഷേധം തുടരുന്നു; ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങു. ലെബനനിലെ യുഎസ് എംബസിക്ക് സമീപം പ്രകടനക്കാര്‍ പോലിസുമായി ഏറ്റുമുട്ടി.
RELATED STORIES
സംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT