Sub Lead

വെസ്റ്റ് ബാങ്കിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

ആവശ്യമായ കെട്ടിട ലൈസന്‍സുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.

വെസ്റ്റ് ബാങ്കിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍
X

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരമായ നബ്ലൂസിന് തെക്കുള്ള ഖബാലന്‍ ഗ്രാമത്തിലെ 13 ഫലസ്തീന്‍ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ പൊളിച്ചുനീക്കല്‍ നോട്ടിസ് നല്‍കിയതായി വാഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ കെട്ടിട ലൈസന്‍സുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ഫലസ്തീന്‍ വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.

ഇസ്രയേല്‍ സൈന്യം ഗ്രാമത്തില്‍ റെയ്ഡ് നടത്തി അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഏരിയ സിയില്‍ സ്ഥിതിചെയ്യുന്ന 13 വീടുകള്‍ക്കെതിരേ ഉത്തരവ് കൈമാറിയതായി വടക്കന്‍ വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്റിന്റെ പോര്‍ട്ട്‌ഫോളിയോയുടെ ചുമതലയുള്ള ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ഗസ്സന്‍ ഡഗ്ലസ് പറഞ്ഞു. ഈ വീടുകളില്‍ ചിലത് ഇതിനോടകം താമസമാക്കിയതാണെന്നും മറ്റുള്ളവ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it