Sub Lead

ഇസ്രായേലില്‍ ലോകത്തെ ആദ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

വടക്കന്‍ നഗരമായ ത്വബരിയയില്‍ ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം നടത്തിയ ഖനനത്തിലാണ് പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇസ്രായേലില്‍ ലോകത്തെ ആദ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
X

തെല്‍അവീവ്: ലോകത്തെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം പള്ളികളിലൊന്നിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി. വടക്കന്‍ നഗരമായ ത്വബരിയയില്‍ ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം നടത്തിയ ഖനനത്തിലാണ് പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ് ഈ പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മുഹമ്മദ് നബിയുടെ അനുചരനായ ശുറാഹ്ബില്‍ ഇബ്‌നു ഹസാന ക്രിസ്താബ്ദം 635ല്‍ സ്ഥാപിച്ച മസ്ജിദാണിതെന്നാണ് ഗവേഷകരുടെ നിഗമനം. ഏഴാം നൂറ്റാണ്ടില്‍ ലെവാന്തിനെ കീഴടക്കിയ മുസ്‌ലിം സൈന്യത്തിന്റെ കമാന്‍ഡറായിരുന്നു ഹസാന.

നഗരം സ്ഥാപിച്ച് 2000 വര്‍ഷം പിന്നിടുന്ന വേളയില്‍ എബ്രായ സര്‍വകലാശാലയും ബെന്‍എസ്‌വി ഇന്‍സ്റ്റിറ്റിയൂട്ടും സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സിലാണ് 11 വര്‍ഷം നീണ്ടുനിന്ന ഖനനത്തിന് നേതൃത്വം നല്‍കിയ എബ്രായ സര്‍വകലാശാലയിലെ ഒരു മുതിര്‍ന്ന ലക്ചറര്‍ കാട്രിയ സിട്രിന്‍ സില്‍വര്‍മാന്‍ തന്റെ ടീമിന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.

'ഇത് ശുറാഹ്ബില്‍ നിര്‍മിച്ചതാണെന്ന് തങ്ങള്‍ക്ക് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും 635ല്‍ അദ്ദേഹം ത്വബരിയ കീഴടക്കിയപ്പോള്‍ ഇവിടെ മസ്ജിദ് നിര്‍മിച്ചതിന് ചരിത്രപരമായ തെളിവുണ്ടെന്ന് കാട്രിയ സിട്രിന്‍ സില്‍വര്‍മാന്‍ വ്യക്തമാക്കി.

ഇറാഖിലെ വസിത് എന്ന സ്ഥലത്ത്് ക്രിസ്താബ്ദം 703ല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന മസ്ജിദാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളത്. ത്വബരിയ്യയിലെ പള്ളി പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്, ലോകത്തിലെ ഖനനത്തിന് ലഭ്യമായ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണിത്. എബ്രായ സര്‍വകലാശാല ചൂണ്ടിക്കാട്ടി. ആദ്യകാല ഇസ്‌ലാമിക സാമ്രാജ്യത്തിലെ പ്രവിശ്യാ തലസ്ഥാനമായിരുന്നു ത്വബരിയയാണെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it