Sub Lead

സയണിസ്റ്റ് ക്രൂരത വെളിപ്പെടുത്തി 'ജെനിന്‍, ജെനിന്‍'; നിരോധന നീക്കവുമായി ഇസ്രായേല്‍

2002ല്‍ അധിനിവേശ സൈന്യം ജെനിന്‍ ഉപരോധിച്ചതും തദ്ദേശീയ ജനതയ്‌ക്കെതിരേ നടത്തിയ നരനായാട്ടും വെളിപ്പെടുത്തുന്ന 'ജെനിന്‍, ജെനിന്‍' എന്ന സിനിമയ്‌ക്കെതിരേയാണ് സയണിസ്റ്റ് രാഷ്ട്രം പടയൊരുക്കം നടത്തുന്നത്.

സയണിസ്റ്റ് ക്രൂരത വെളിപ്പെടുത്തി ജെനിന്‍, ജെനിന്‍; നിരോധന നീക്കവുമായി ഇസ്രായേല്‍
X

ജറുസേലം: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇസ്രായേല്‍ നടത്തിയ നരനായാട്ട് അടയാളപ്പെടുത്തുന്ന സിനിമയ്‌ക്കെതിരേ നിരോധന നീക്കവുമായി ഇസ്രായേല്‍. 2002ല്‍ അധിനിവേശ സൈന്യം ജെനിന്‍ ഉപരോധിച്ചതും തദ്ദേശീയ ജനതയ്‌ക്കെതിരേ നടത്തിയ നരനായാട്ടും വെളിപ്പെടുത്തുന്ന 'ജെനിന്‍, ജെനിന്‍' എന്ന സിനിമയ്‌ക്കെതിരേയാണ് സയണിസ്റ്റ് രാഷ്ട്രം പടയൊരുക്കം നടത്തുന്നത്.

'ജെനിന്‍, ജെനിന്‍' സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രായേലി നെസെറ്റിലെ വിദേശസുരക്ഷാ സമിതി കരട് പ്രമേയം സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ അവിചായ് മണ്ടല്‍ബ്ലിറ്റിന് സമര്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ഖുദ്‌സ് പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

ഫലസ്തീന്‍ -ഇസ്രയേല്‍ നിര്‍മാതാവായ മുഹമ്മദ് ബേക്കറിയാണ് ചിത്രം നിര്‍മിച്ചത്. ഫലസ്തീനി നഗരം ആക്രമിച്ച സമയത്ത് ഇസ്രായേല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ദൃക്‌സാക്ഷി വിവരണങ്ങളിലൂടെയാണ് ഇതില്‍ അടയാളപ്പെടുത്തുന്നത്. ഇസ്രായേല്‍ സൈനികരുടെ പ്രതിച്ഛായയെ തകര്‍ക്കുന്നതാണ് സിനിമയെന്നും അത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും നെസറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

2003ല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചതുമുതല്‍ ചിത്രത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇസ്രായേല്‍. ജനാധിപത്യ സത്യത്തിന്റെ മറവില്‍ സംഭവങ്ങളുടെ വികലമായ അവതരണത്തിലൂടെ ജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്നതാണ് സിനിമയെന്നാണ് 2003ല്‍ ഇസ്രായേലിന്റെ ഫിലിം റേറ്റിങ് ബോര്‍ഡ് അവകാശപ്പെട്ടത്. സിനിമയെ ഏകപക്ഷീയമായ പ്രചാരണ സിനിമയെന്ന് മുദ്രകുത്തുകയും ഇസ്രായേല്‍ സൈനികര്‍ യുദ്ധകുറ്റങ്ങള്‍ ചെയ്തതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇസ്രായേലിന്റെ ഫിലിം റേറ്റിങ് ബോര്‍ഡ് അവകാശപ്പെട്ടിരുന്നു.

തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നാണക്കേടാണ്, കാരണം ഇസ്രായേലിലെ ജനാധിപത്യം അതിന്റെ എല്ലാ പൗരന്മാര്‍ക്കും മാത്രമായി നീക്കിവച്ചിട്ടില്ലെന്ന് ഇത് കാണിക്കുന്നു. ഇത് വ്യക്തമായ ഒരു രാഷ്ട്രീയക്കളിയാണ്, ആളുകള്‍ സിനിമ കാണണമെന്ന് ലികുഡ് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ വ്യക്തമാക്കി.

എന്നിരുന്നാലും, ഫിലിം റേറ്റിംഗ് ബോര്‍ഡിന്റെ തീരുമാനം 'അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ അതിശയോക്തിപരമായ ആക്രമണമാണ്' എന്ന് ഇസ്രായേല്‍ സുപ്രീം കോടതി വാദിക്കുകയും വിലക്ക് നീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ജെനിനില്‍ ഇസ്രായേല്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ 58 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ 1,200 വീടുകളാണ് അധിനിവേശ സൈന്യം തകര്‍ത്തെറിഞ്ഞത്. അതില്‍ 450 എണ്ണം പൂര്‍ണമായും തകര്‍ത്തിരുന്നു.ഇസ്രായേല്‍ അധിനിവേശത്തില്‍ നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it