Sub Lead

ഇസ്രായേലിന്റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്

ഇസ്രായേലിന്റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്
X

ഗസ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ പദ്ധതി ഫലസ്തീന്‍ ജനതയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്നു ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ്.

ഫലസ്തീന്‍ ജനതയെയും അവരുടെ ഭൂമിയെയും വിശുദ്ധ സ്ഥലങ്ങളെയും സംരക്ഷിക്കുന്നതില്‍ വിശ്വസ്തരായ കാവല്‍ക്കാരായി എപ്പോഴുമുണ്ടാവുമെന്നും ഹമാസിന്റെ സായുധവിഭാഗം ഇസ്സുദ്ദീന്‍ അല്‍ഖസം ബ്രിഗേഡ് വക്താവ് അബു ഉബൈദ ഒരു വീഡിയോ സന്ദേശത്തില്‍ പ്രതിജ്ഞയെടുത്തു. വെസ്റ്റ് ബാങ്കിനും ജോര്‍ദാന്‍ താഴ്‌വരയ്ക്കും മേലുള്ള ഇസ്രായേലിന്റെ പരമാധികാരം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച തിയ്യതി ജൂലൈ ഒന്നാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ഡീല്‍ ഓഫ് ദി സെഞ്ച്വറി' പ്രഖ്യാപനത്തെ തുടര്‍ന്നാണ് നെതന്യാഹു കഴിഞ്ഞ മാസം ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രകാരം ഇസ്രായേല്‍ കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിന്റെ 30-40% പിടിച്ചെടുക്കുമെന്ന് ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.

Israeli annexation plan is 'declaration of war': Hamas



Next Story

RELATED STORIES

Share it