Sub Lead

ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കിലെ മുസ്‌ലിം പള്ളി തകര്‍ത്തു

പൊളിച്ച പള്ളിക്ക് രണ്ടുവര്‍ഷം പഴക്കമുണ്ട്. 60 ചതുരശ്ര മീറ്ററില്‍ ഇത് വ്യാപിച്ചുകിടക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്നുള്ള 50 ഓളം താമസക്കാര്‍ പ്രാര്‍ത്ഥനയ്ക്കായി പതിവായി പള്ളിയില്‍ വരാറുണ്ട്.

ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കിലെ മുസ്‌ലിം പള്ളി തകര്‍ത്തു
X

രാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിന് വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മുസ്‌ലിം പള്ളി തകര്‍ത്ത് ഇസ്രായേല്‍ സൈന്യം. വ്യാഴാഴ്ചയാണ് സംഭവമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അധിനിവേശ സേന അല്‍ഷക്കറ പരിസരത്ത് ഇരച്ചുകയറി പള്ളി തകര്‍ക്കുകയായിരുന്നുവെന്ന് നബ്‌ലസിന്റെ തെക്കന്‍ ഗ്രാമമായ ദൗമയിലെ പ്രാദേശിക കൗണ്‍സില്‍ തലവന്‍ സുലൈമാന്‍ ദവാബ്‌ഷെ അനഡോലു ഏജന്‍സിയോട് പറഞ്ഞു.


പൊളിച്ച പള്ളിക്ക് രണ്ടുവര്‍ഷം പഴക്കമുണ്ട്. 60 ചതുരശ്ര മീറ്ററില്‍ ഇത് വ്യാപിച്ചുകിടക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്നുള്ള 50 ഓളം താമസക്കാര്‍ പ്രാര്‍ത്ഥനയ്ക്കായി പതിവായി പള്ളിയില്‍ വരാറുണ്ടെന്ന് ദവാബ്ഷ പറഞ്ഞു. അതേസമയം, അനുമതിയില്ലാതെ ഏരിയ സി ആയി തരംതിരിച്ച പ്രദേശത്താണ് പള്ളി പണിതതെന്ന കാരണത്താലാണ് ഇസ്രായേല്‍ സൈന്യം പള്ളി തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്രായേലും ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള 1995ലെ ഓസ്‌ലോ ഉടമ്പടി പ്രകാരം, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിനെ ഏരിയ എ, ബി, സി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചു.

ഫലസ്തീനുമായി അന്തിമ സ്റ്റാറ്റസ് ഉടമ്പടിയിലെത്തുന്നതുവരെ ഇസ്രായേലിന്റെ ഭരണപരവും സുരക്ഷാപരവുമായ നിയന്ത്രണത്തിലാണ് ഏരിയാ സി. അതേസമയം, മസ്ജിദ് തകര്‍ത്തതിനെ അപലപിച്ച് ഫലസ്തീന്‍ എന്‍ഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പ്രസ്താവന ഇറക്കി. ദൗമയിലെ മസ്ജിദ് തകര്‍ത്തത് പുണ്യസ്ഥലങ്ങള്‍ക്കെതിരായ അധിനിവേശ കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ ഒരു പുതിയ കുറ്റകൃത്യമായി മാറിയിരിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. 'മുസ്‌ലിംകളുടെ പുണ്യസ്ഥലങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യക്തമായ ആക്രമണം' എന്നാണ് മസ്ജിദ് തകര്‍ത്തതിനെ മന്ത്രാലയം വിശേഷിപ്പിച്ചത്.

ഏരിയാ സിയില്‍ നിലവില്‍ 300,000 ഫലസ്തീനികളാണ് താമസിക്കുന്നത്. അവരില്‍ ബഹുഭൂരിപക്ഷവും ബദുക്കളും കന്നുകാലി കച്ചവടം നടത്തുന്നവരുമാണ്. പ്രധാനമായും കൂടാരങ്ങളിലും യാത്രാസംഘങ്ങളിലും ഗുഹകളിലുമാണ് ഇവര്‍ താമസിക്കുന്നത്. യുനൈറ്റഡ് നേഷന്‍സ് ഓഫിസ് ഫോര്‍ ദി കോ-ഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (OCHA) പ്രകാരം ഈ വര്‍ഷം ആദ്യം മുതല്‍ ഇസ്രായേല്‍ സൈന്യം കുറഞ്ഞത് 698 ഫലസ്തീന്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തകര്‍ക്കുകയും 949 ഫലസ്തീനികളെ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഏരിയാ സിയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it