Sub Lead

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

റെയ്ഡിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ബിജെപി രാഷ്ട്രീയ ആയുധമായി ആധായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
X

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും മുന്‍ കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലുമടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.

പരമേശ്വരയുടെ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി ആയ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. ജാലപ്പയുടെ കോലൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ബിജെപി രാഷ്ട്രീയ ആയുധമായി ആധായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ക്രസ് നേതാക്കളെ മാത്രം ലക്ഷ്യംവച്ചാണ് റെയ്‌ഡെന്നും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.




Next Story

RELATED STORIES

Share it