- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂസ് റൂമുകള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കേണ്ട കാലമാണിതെന്ന് ആര്‍ രാജഗോപാല്‍
കണ്ണൂര്‍: ന്യൂസ് റൂമുകള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കേണ്ട കാലമാണിതെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആര്‍ രാജഗോപാല്‍. നവംബര്‍ 14ന് കണ്ണൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തിയ 'മാധ്യമങ്ങള്‍ പുത്തന്‍ ലോക ക്രമത്തില്‍' എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങുന്ന ന്യൂസ് റൂമുകളെന്നാല്‍ ജേണലിസം അപകടാവസ്ഥയിലാന്നെന്നാണ് അര്‍ഥം. ഇത്തരം സാഹചര്യമുണ്ടാവുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും. ഓരോ നിമിഷവും പൊരുതേണ്ട സാഹചര്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളത്. ന്യൂസ് ക്‌ളിക്കിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു. ഇന്ത്യയിലെ എത്ര മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ പോയ ദിവസങ്ങളില്‍ എഴുതിയെന്ന് സ്വയം പരിശോധിക്കാന്‍ തയ്യാറാവണം. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ഫോണ്‍ പോലും ചോര്‍ത്തുന്ന സാഹചര്യമാണുള്ളത്. മാധ്യമ പ്രവര്‍ത്തകരുടെ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കുന്നതിനെതിരേ കോടതിക്കു പോലും ഇടപെടേണ്ടി വന്നു. നിങ്ങള്‍ എന്തിനാണ് ഇത്രയധികം ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതെന്നാണ് കോടതി ചോദിച്ചത്. പ്രധാനമന്ത്രിക്കെതിരേ വാര്‍ത്തകള്‍ കൊടുക്കാന്‍ പോലും ദേശീയ മാധ്യമങ്ങളിലെ ചില പത്രപ്രവര്‍ത്തകര്‍ ഭയക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമോ പോവുമോയെന്നതല്ല പ്രശ്‌നം. ഒരു നിമിഷം പോരാടാതെ പാഴാക്കരുത്. ഇപ്പോള്‍ തന്നെ നാം ഒരുപാട് സമയം കളഞ്ഞു. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ആരോടുപോലും സംഭാഷണം നടത്താന്‍ താന്‍ തയ്യാറാണ്. ചെറുതും വലുതുമായ സംഭാഷണങ്ങള്‍ രാജ്യത്ത് വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളായിരുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് പറഞ്ഞു. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം ഏര്‍പ്പെടുത്തിയത് പത്രപ്രവര്‍ത്തക യൂനിയനായിരുന്നു. അതാണ് ഒടുവില്‍ മീഡിയ അക്കാദമിയായി വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ കാലത്തും തിരുത്തല്‍ ശക്തിയായി മാറാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതുണ്ടെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു പറഞ്ഞു. തെറ്റുപറ്റിയാല്‍ അതു തിരുത്തി കൊണ്ടുപോവണം. ഗാന്ധിജിയും ഗോഡ്‌സെയും മാധ്യമപ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനമാണ് ഇന്ത്യ സ്വീകരിച്ചതെന്നും കിരണ്‍ ബാബു പറഞ്ഞു. സ്ത്രീ പക്ഷ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഗീതാ ബക്ഷി പറഞ്ഞു. പൊതുസമൂഹം വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി ഇടപെട്ടാല്‍ മാത്രമേ ഇതിനെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളുവെന്നും അവര്‍ കൂട്ടി ചേര്‍ത്തു. സെമിനാറില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വിജേഷ്, പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ യു പി സന്തോഷ് നന്ദിയും സംസാരിച്ചു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT