Sub Lead

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ്: നാവികര്‍ക്കെതിരായ കേസ് ഇറ്റാലിയന്‍ കോടതി തള്ളി

വിചാരണയ്ക്ക് മതിയായ തെളിവില്ലെന്ന പ്രോസിക്യൂട്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതി കേസ് തള്ളിയത്.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ്:   നാവികര്‍ക്കെതിരായ കേസ് ഇറ്റാലിയന്‍ കോടതി തള്ളി
X

ന്യൂഡല്‍ഹി: 2012ല്‍ കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍വച്ച് വെടിവച്ച് കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കൊലപാതക അന്വേഷണം റോമിലെ ജഡ്ജി തള്ളി. മാസങ്ങള്‍ക്കു മുമ്പ് കേസ് ഇന്ത്യന്‍ സുപ്രിം കോടതിയും തള്ളിയിരുന്നു. വിചാരണയ്ക്ക് മതിയായ തെളിവില്ലെന്ന പ്രോസിക്യൂട്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതി കേസ് തള്ളിയത്.

നാവികരായ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസ് അവസാനിപ്പിക്കാനുള്ള കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തില്‍ നാവികരുടെ കുടുംബത്തിനൊപ്പം തന്നെ ഭരണകുടം ഉണ്ടായിരിന്നുവെന്നും പ്രതിരോധ മന്ത്രി ലോറെന്‍സോ ഗ്വെറിനി പറഞ്ഞു.

കടല്‍ക്കൊള്ള വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ എണ്ണക്കപ്പലിനെ സംരക്ഷിക്കുന്നതിനിടെ 2012 ഫെബ്രുവരിയില്‍ ദക്ഷിണേന്ത്യന്‍ തീരത്ത് നിരായുധരായ മത്സ്യത്തൊഴിലാളികളെ ജിറോണും ലത്തോറെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. നീണ്ടകര സ്വദേശികളായ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നീ മല്‍സ്യത്തൊഴിലാളികളാണ് വെടിയേറ്റു മരിച്ചത്.

ഇറ്റലിയില്‍ നാവികരെ വിചാരണ ചെയ്യാമെന്ന യുഎന്‍ ട്രൈബ്യൂണല്‍ തീരുമാനത്തെത്തുടര്‍ന്നായിരുന്നു ഈ വര്‍ഷം ആദ്യം നാവികര്‍ക്കെതിരായ വിചാരണ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നല്‍കിയാല്‍ മാത്രമേ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് സുപ്രിം കോടതി അറിയിച്ചു. തുടര്‍ന്ന് തുടക ഇറ്റലി കൈമാറിയതോടെ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവിടുകയായിരുന്നു. നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമയ്ക്കും നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it