- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക ബാങ്ക് പ്രസിഡന്റ് പദവിയില് കണ്ണുനട്ട് നിക്കി ഹാലെയും ഇവാന്കയും
ഇന്റര്നാഷണല് അഫയേഴ്സിനുവേണ്ടിയുള്ള ട്രഷറി അണ്ടര് സെക്രട്ടറി ഡേവിഡ് മല്പ്പാസും യുഎസ് ഏജന്സി ഫോര് ഇന്റര്നാഷണല് ഡവലപ്മെന്റ് മേധാവി മാര്ക് ഗ്രീനും പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്.

ദിവസങ്ങള്ക്കു മുമ്പാണ് ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ് പദവിയില്നിന്ന് രാജിവച്ചത്. കാലാവധി അവസാനിക്കാന് മൂന്നു വര്ഷം ശേഷിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി. 2017ല് 5 വര്ഷത്തേക്ക് പുനര് നിയമനം ലഭിച്ചിരുന്നു. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് ക്രിസ്റ്റാലിന ജോര്ജീവ ഇടക്കാല പ്രസിഡന്റായി ഫെബ്രുവരി ഒന്നിന് ചുമതലയേല്ക്കും. വികസ്വര രാജ്യങ്ങളില് അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപം നടത്തുന്ന സ്വകാര്യ സ്ഥാപനവുമായി ചേര്ന്നു പ്രവര്ത്തിക്കുന്നതിന്റെ ഭാഗമായാണ് ജിം കിം രാജിവച്ചത്.
ഡോക്ടറും ആന്ത്രോപ്പോളജിസ്റ്റുമായ ജിംകിം ലോക ബാങ്കിന്റെ 12ാമത് പ്രസിഡന്റായി 2012 ജൂലൈ ഒന്നിനാണ് സ്ഥാനമേറ്റത്. ദക്ഷിണ കൊറിയയിലെ സോളിലാണ് ജനനം. ലോക ബാങ്ക് പ്രസിഡന്റിനെ നിയമിക്കുന്നത് യുഎസ്സാണ്. യുഎസ് പൗരത്വമുള്ളവര്ക്കാണ് മുന്ഗണന. 2012ല് മുന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് ജിം കമ്മിനെ നിയമിച്ചത്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില് മറ്റു രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യവും ഉയര്ന്നുവന്നിട്ടുണ്ട്. ലോക ബാങ്കില് 189 രാജ്യങ്ങള് അംഗങ്ങളാണ്.
RELATED STORIES
രാജസ്ഥാന് റോയല്സ് വിജയവഴിയില്; ചെന്നൈ സൂപ്പര് കിങ്സിന് ആറ് റണ്...
30 March 2025 6:32 PM GMTകുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT