- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് സ്ഥാനമേല്‍ക്കും
ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ പ്രധാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

528 വോട്ടുകളുടെ വലിയ വിജയമാണ് ധന്‍കര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധന്‍കര്‍ ഉറപ്പിച്ചിരുന്നു.പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകള്‍ അസാധുവായി. 200 വോട്ടുകള്‍ ഉറപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന് അതുപോലും നേടാനായില്ല.
780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതര്‍ ആയതിനാല്‍ രണ്ട് ബിജെപി എംപിമാര്‍ വോട്ട് ചെയ്തില്ല. സണ്ണി ഡിയോള്‍, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.
അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധന്‍കര്‍. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രിംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു.
2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ ജഗ്ദീപ് ധന്‍കര്‍ വാര്‍ത്തകളില്‍ ഇടം നേടി. അടുത്തിടെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ധന്‍കറെ മാറ്റി മമത സര്‍ക്കാര്‍ നിയമം പാസാക്കി. ഗവര്‍ണ്ണര്‍ സ്ഥാനത്ത് ഇരിക്കുമ്പോഴും സംസ്ഥാനസര്‍ക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ധന്‍കര്‍ തുറന്നടിച്ചു.
RELATED STORIES
ട്രംപിന്റെ പശ്ചിമേഷ്യന് പര്യടനത്തിനിടെ ഇസ്രായേലിലേക്ക് മിസൈല് അയച്ച് ...
14 May 2025 1:46 AM GMTട്രംപ്-അല് ഷറാ കൂടിക്കാഴ്ച്ച ഇന്ന്
14 May 2025 1:14 AM GMTപ്രധാനമന്ത്രിയെ കുറിച്ച് വീഡിയോ ചെയ്ത യുവാവ് അറസ്റ്റില്
13 May 2025 5:13 PM GMTതിരുവല്ലയില് മദ്യവില്പ്പനശാല കത്തിനശിച്ചു; ലക്ഷങ്ങളുടെ മദ്യം...
13 May 2025 4:54 PM GMTകോഴിക്കോട്ട് രണ്ട് കുട്ടികള് കുളത്തില് മുങ്ങിമരിച്ചു
13 May 2025 4:46 PM GMTറൊണാള്ഡോയുടെ അഭാവത്തില് ഇറങ്ങിയ അല് നസറിന് ഭീമന് ജയം;...
13 May 2025 3:46 PM GMT