- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
27 വര്‍ഷമായി ജയിലില്‍; ആദ്യമായി റമദാന്‍ വീട്ടില്‍ ആഘോഷിച്ച് 92 കാരനായ ഡോ. ഹബീബ് അഹമ്മദ് ഖാന്‍
94 കാരനായ ഡോ. ഹബീബ് അഹമ്മദ് ഖാന്റെ ആരോഗ്യസ്ഥിതി ഏറെ പരിതാപകരമായതിനാല്‍ സുപ്രീം കോടതി പരോള്‍ ജൂലൈ വരെ നീട്ടി നല്‍കിയത് ഏറെ ആശ്വാസമായിട്ടുണ്ട്.
ന്യൂഡല്‍ഹി: സ്‌ഫോടനക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട് 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഡോ. ഹബീബ് അഹമ്മദ് ഖാന്‍ അറസ്റ്റിനു ശേഷം ആദ്യമായി റമദാന്‍ വീട്ടില്‍ ആഘോഷിക്കുന്നു. 1993ല്‍ നടന്ന ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 1994ാണ് ഡോ. ഹബീബ് അഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ശിക്ഷിക്കപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഇദ്ദേഹം 27 വര്‍ഷത്തിനുശേഷം ആദ്യമായാണ് കുടുംബത്തോടൊപ്പം വീട്ടില്‍ റമദാന്‍ ആഘോഷിക്കുന്നത്.
94 കാരനായ ഡോ. ഹബീബ് അഹമ്മദ് ഖാന്റെ ആരോഗ്യസ്ഥിതി ഏറെ പരിതാപകരമായതിനാല്‍ സുപ്രീം കോടതി പരോള്‍ ജൂലൈ വരെ നീട്ടി നല്‍കിയത് ഏറെ ആശ്വാസമായിട്ടുണ്ട്. ''അദ്ദേഹത്തിന് നടക്കാന്‍ കഴിയുന്നില്ല. കാഴ്ചശക്തി വഷളായി. മറ്റ് അസുഖങ്ങളുമുണ്ട്'' ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ലീഗല്‍ എയ്ഡ് കമ്മിറ്റി മേധാവി ഗുല്‍സാര്‍ അസ്മി പറഞ്ഞു. ''ഡോ. ഹബീബിനെ നേരത്തേ മൂന്ന് തവണ പരോള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ 21 ദിവസത്തേക്ക് പരോളില്‍ വിട്ടയച്ചെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥ കണക്കിലെടുത്ത് സ്ഥിരം പരോളില്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി നല്‍കി. അദ്ദേഹത്തിന്റെ അവസ്ഥയില്‍ ജയിലില്‍ തുടരാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അര്‍ഷദ് മദനിയുടെ ശ്രമത്തെ തുടര്‍ന്നാണ് ആശ്വാസം ലഭിച്ചതെന്ന് സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഡോ. ഹബീബിനു സ്ഥിരം പരോള്‍ അനുവദിക്കണാന്‍ ഇടപെടണമെന്ന് മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാന റബി ഹസന്‍ നദ്വിയും മൗലാന അര്‍ഷദ് മദനിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഡോ. ഹബീബ് അഹമ്മദ് ഖാന്‍ വീട്ടില്‍ ചികില്‍സയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ജയ്പൂര്‍ ജയിലില്‍ ഹാജരാവാനുള്ള അവസ്ഥയിലല്ലെന്നും അതിനാല്‍, പരോള്‍ നീട്ടി മാനുഷി പരിഗണന നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദേവും അഭിഭാഷകന്‍ മുജാഹിദ് അഹമ്മദും കോടതിയില്‍ പറഞ്ഞു. സ്ഥിരം പരോള്‍ നല്‍കിയില്ലെങ്കിലും ജൂലൈ വരെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചത് ഏറെ ആശ്വാസമായി. 1993ല്‍ നടന്ന ട്രെയിന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 1994ല്‍ അറസ്റ്റ് ചെയ്ത ഡോ. ഹബീബിനെ 2004ലാണ് ശിക്ഷിച്ചത്.
Jailed For 27 Years, 92-Year-Old Dr Habib To Celebrate Ramadan At Home For First Time Since Arrest In 1994
RELATED STORIES
ഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ...
17 Dec 2024 11:02 AM GMTഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMT