Sub Lead

തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി(വീഡിയോ)

തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി(വീഡിയോ)
X

മധുര: തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാല ഗുരുസ്വാമിയെയാണ് പെണ്‍കുട്ടി ആക്രമിച്ചത്. ജയിലില്‍ തടവില്‍ കഴിയുന്ന ഒരാളുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു തന്റെ വീട്ടിലേക്ക് വരാന്‍ ബാലുഗുരുസ്വാമി ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് പെണ്‍കുട്ടിയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

മുത്തശ്ശനെ കാണാന്‍ ജയിലില്‍ പോകുമ്പോഴൊക്കെ ഇയാള്‍ മോശമായി പെരുമാറിയിരുന്നുവെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്ച ജയിലില്‍ പോയപ്പോഴാണത്രെ തനിച്ച് വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിനു പിന്നാലെയാണ് റോഡില്‍ വച്ച് തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിനടുത്തുള്ള സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്നു.

അക്രമസംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്തു. ബാലുഗുരുസ്വാമിയെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it