Sub Lead

പോലിസ് നിര്‍ദേശമെന്ന്; ഇതര മതസ്ഥരായ യുവതിക്കും യുവാവിനും ഹോട്ടല്‍മുറി നിഷേധിച്ചു

തെക്കന്‍ രാജസ്ഥാനില്‍ നിന്നുള്ള 31കാരനായ മുസ് ലിം യുവാവിനു ഹിന്ദു യുവതിക്കും ഇക്കഴിഞ്ഞ ശനിയാഴ്ച ജയ്പൂരിലാണ് ദുരനുഭവം

പോലിസ് നിര്‍ദേശമെന്ന്; ഇതര മതസ്ഥരായ യുവതിക്കും യുവാവിനും ഹോട്ടല്‍മുറി നിഷേധിച്ചു
X

ജയ്പൂര്‍: വ്യത്യസ്ത മതത്തില്‍പ്പെട്ട യുവാവിനും യുവതിക്കും ഹോട്ടലില്‍ മുറി നിഷേധിച്ചു. തെക്കന്‍ രാജസ്ഥാനില്‍ നിന്നുള്ള 31കാരനായ മുസ് ലിം യുവാവിനു ഹിന്ദു യുവതിക്കും ഇക്കഴിഞ്ഞ ശനിയാഴ്ച ജയ്പൂരിലാണ് ദുരനുഭവം. ഡല്‍ഹിയിലേക്കു ഔദ്യോഗിക ആവശ്യത്തിനു പോവുന്നതിനിടെ ജീവനക്കാരിയോടൊപ്പം താമസിക്കാന്‍ മുറിയെടുത്തപ്പോഴാണ് സംഭവം. ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ വിവാഹിതരല്ലാത്ത യുവതിയുവാക്കള്‍ക്ക് താമസം അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതര മതസ്ഥര്‍ക്ക് നല്‍കാനാവില്ലെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്റെ മറുപടി. കഴിഞ്ഞ 13 വര്‍ഷമായി യുവതിയെ അറിയാമെന്നും ഒരു സുഹൃത്താണെന്നും ഡല്‍ഹിയില്‍ നിന്നു ജയ്പൂരിലേക്ക് ജോലിയുടെ ഭാഗമായാണ് വന്നതെന്നും യുവാവ് പറഞ്ഞെങ്കിലും അനുമതി നല്‍കിയില്ല. രണ്ടുപേരും ഒരേസമയം സ്ഥലത്തെത്തുന്നതിനാലാണ് കണ്ടുമുട്ടാന്‍ ഹോട്ടല്‍മുറി തിരഞ്ഞെടുത്തതെന്ന് പേര് വെളിപ്പെടുത്താത്ത യുവാവ് പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. ജയ് പൂരിലെ ഓയോയ്ക്കു കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം.

ഇരുവരോടും ചെക്ക് ഇന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട രണ്ടു ജീവനക്കാരോട്, വിവിധ മതങ്ങളിലോ ലിംഗത്തിലോ പെട്ടവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ വിലക്കുന്ന ഒരു നിയമവുമില്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. ജീവനക്കാര്‍ പിന്തിരിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, ഹോട്ടല്‍ ബുക്കിങ് ആപ്പിനെ കുറിച്ചു പറഞ്ഞപ്പോള്‍, തുക തിരിച്ചുനല്‍കുകയും മറ്റൊരു ഹോട്ടലില്‍ സൗജന്യമായി മുറി ഏര്‍പ്പാടാക്കി കൊടുക്കുകയുമായിരുന്നു. എന്നാല്‍, ഇതുകൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും മുതിര്‍ന്ന രണ്ടുപേര്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടതു കൊണ്ടുമാത്രം മുറി നിഷേധിക്കാന്‍ എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വിത്യസ്ത മതത്തില്‍പെട്ട ദമ്പതികള്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കരുതെന്ന് പോലിസ് നിര്‍ദേശമുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതിനാല്‍ താന്‍ പോലിസില്‍ പരാതി നല്‍കിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. ഹോട്ടല്‍ ശൃംഖലയായ ഓയോ ഹോംസ് ആന്റ് ഹോട്ടല്‍സിനു കീഴിലുള്ള ഒരു സ്ഥാപനത്തിലും ഇത്തരത്തിലുള്ള യാതൊരു വിവേചനവും അനുവദിക്കില്ലെന്നും കര്‍ശന നടപടിയെടുക്കുന്നുവെന്നും ഹോട്ടല്‍ ഉടമയുമായുള്ള കരാര്‍ നിര്‍ത്തുന്നതിലേക്ക് നയിക്കുമെന്നും ഓയോ വക്താവ് വ്യക്തമാക്കി.



Next Story

RELATED STORIES

Share it