Sub Lead

തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്

തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും;  ജാവലിനില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്
X
ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍ ജെന വെള്ളി മെഡല്‍ സ്വന്തമാക്കി. സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോയായ 88.88 മീറ്ററിലൂടെയാണ് നീരജ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തിയത്. വനിതകളുടെ ജാവലിന്‍ സ്വര്‍ണമെഡല്‍ അന്നു റാണി നേടിയതിന് തൊട്ടുപിന്നാലെയാണ് പുരുഷവിഭാഗത്തിലെ ഇന്ത്യന്‍ തേരോട്ടം. പുരുഷന്മാരുടെ ജാവലിന്‍ ഫൈനലിന്റെ തുടക്കത്തില്‍ സാങ്കേതിക തകരാര്‍ മൂലം നീരജും കിഷോറും സമ്മര്‍ദ്ദത്തിലായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ നീരജിന്റെ ആദ്യ ത്രോ പിഴച്ചതോടെ മല്‍സരം വൈകി. കിഷോര്‍ ജെനയുടെ രണ്ടാമത്തെ ത്രോയ്ക്ക് തെറ്റായി ഫൗള്‍ വിളിക്കപ്പെട്ടു. എങ്കിലും തുടക്കത്തിലെ തിരിച്ചടികള്‍ മറികടന്ന് ഇരു താരങ്ങളും മെഡലുകള്‍ നേടി ഫിനിഷ് ചെയ്തു. ജപ്പാന്റെ ഡീന്‍ ജെങ്കി റോഡറിക്കാണ് വെങ്കലം.

Next Story

RELATED STORIES

Share it