Sub Lead

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ അപകടത്തില്‍ മകന്‍ മരിച്ചു; കുടുംബത്തിന് 2,600 കോടി നഷ്ടപരിഹാരം

ലാഭം മാത്രം ലക്ഷ്യമിട്ട പാര്‍ക്ക് കമ്പനി സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ അപകടത്തില്‍ മകന്‍ മരിച്ചു; കുടുംബത്തിന് 2,600 കോടി നഷ്ടപരിഹാരം
X

ഒലാന്‍ഡോ(യുഎസ്): യുഎസിലെ ഒലാന്‍ഡോയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ പതിനാലുകാരന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 2,600 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഒലാന്‍ഡോയിലെ ഐക്കണ്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് നടത്തിയിരുന്ന ആസ്‌ത്രേലിയന്‍ കമ്പനിയായ ഫണ്‍ടൈമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

2022 മാര്‍ച്ച് 24നാണ് പാര്‍ക്കിലെ റൈഡിനിടെ മസൂരി സ്വദേശിയായ പതിനാലുകാരന്‍ ടൈര്‍ സാംപ്‌സണ്‍ പാര്‍ക്കിലെത്തിയത്. കുട്ടികള്‍ക്കായുള്ള അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു കുട്ടി. ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളെല്ലാം കൂടിയാണ് പാര്‍ക്കിലെത്തിയത്. പാര്‍ക്കിലെ 70 അടി ഉയരമുള്ള റൈഡില്‍ നിന്നാണ് കുട്ടി വീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാര്‍ക്ക് അധികൃതരുടെ കൃത്യവിലോപമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഫ്‌ളോറിഡയിലെ കോടതിയെ സമീപിച്ചത്. കേസില്‍ എതിര്‍വാദം ഉന്നയിക്കാന്‍ ഫണ്‍ടൈം കോടതിയില്‍ എത്തിയിരുന്നില്ല. ലാഭം മാത്രം ലക്ഷ്യമിട്ട പാര്‍ക്ക് കമ്പനി സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. കുട്ടി അനുഭവിച്ച വേദനക്കും കുട്ടിയുടെ മരണത്തിനും അത് കുടുംബത്തിനുണ്ടാക്കിയ തീരാമുറിവിനുമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന്് കോടതി പറഞ്ഞു. നഷ്ടപരിഹാര തുക അച്ചനും അമ്മക്കും തുല്യമായി വീതിച്ചുനല്‍കണം.

Next Story

RELATED STORIES

Share it