Sub Lead

കൊറോണ എച്ച്‌ഐവി പോലെ, പൂര്‍ണമായി തുടച്ചുനീക്കാനാവില്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടന അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

കൊറോണ എച്ച്‌ഐവി പോലെ, പൂര്‍ണമായി തുടച്ചുനീക്കാനാവില്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
X

ജനീവ: ലോകത്തെയാകെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് എച്ച്‌ഐവി പോലെയുള്ള മഹാമാരിയാണെന്നും ഭൂമുഖത്ത് നിന്ന് ഈ വൈറസ് ഭീഷണി ഒരിക്കലും പൂര്‍ണമായും തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടന അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

ഇത് എല്ലാ കാലത്തും ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇതു കാണുമെന്നും ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ത്. വാക്‌സിന്‍ ഇല്ലാത്ത പക്ഷം ലോക ജനതയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ഡോ. റയാന്‍ പറഞ്ഞു.

കൊറോണയ്‌ക്കെതിരേ വാക്സിന്‍ കണ്ടെത്തിയാലും, വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. ഈ വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല. വരും കാലത്തും ഈ വൈറസ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുമെന്നും ഡോ. റയാന്‍ പറഞ്ഞു.

എച്ച്ഐവി വൈറസ് ഒരിക്കലും നമ്മുടെ സമൂഹത്തില്‍ നിന്നും പോയിട്ടില്ല. അതുപോലെ കൊറോണയും നമ്മോടൊപ്പം ഉണ്ടാകും. എച്ച്ഐവിയെ പ്രതിരോധിച്ച പോലെ കൊറോണ വൈറസിനെയും നാം പ്രതിരോധിക്കണമെന്നും ഡോ. റയാന്‍ ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it