Sub Lead

കെ എം മാണിക്ക് പാലായുടെ മടിത്തട്ടില്‍ അന്ത്യനിദ്ര

കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ അന്ത്യകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു

കെ എം മാണിക്ക് പാലായുടെ മടിത്തട്ടില്‍ അന്ത്യനിദ്ര
X

കോട്ടയം: ഒഴുകിയെത്തിയ ജനസാഗരം സാക്ഷി, പാലായുടെ മാണിക്യമെന്നറിയപ്പെടുന്ന കെ എം മാണിക്ക് പാലായുടെ മടിത്തട്ടില്‍ അന്ത്യനിദ്ര. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്നും പതിനായിരങ്ങളാണെത്തിയത്. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ അന്ത്യകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം തുടങ്ങിയവര്‍ പങ്കെടുത്തു. അന്ത്യ ശുശ്രൂഷകള്‍ക്കു ശേഷം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. കേരള പോലിസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉള്‍പ്പെടുള്ളവര്‍ ന്ത്യചുംബനം നല്‍കുകയും പാര്‍ട്ടി പതാക പുതപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെ കെ എം മാണിയുടെ മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് മാണിയുടെ മൃതദേഹം പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചത്. പ്രിയനേതാവിനെ ഒരുനോക്കു കാണാനെത്തിയവരുടെ ബാഹുല്യം കാരണം ഏറെ വൈകിയാണ് വിലാപയാത്ര പള്ളിയിലെത്തിയത്.


Next Story

RELATED STORIES

Share it