Sub Lead

കല്‍പ്പറ്റ അപകടം; ശ്രുതിയുടെ കാലിന് ശസ്ത്രക്രിയ കഴിഞ്ഞു; പരിക്കേറ്റ എട്ടുപേരും ചികിത്സയില്‍

ചൊവ്വാഴ്ച വൈകുന്നേരമാണ് ജെന്‍സണ്‍ ഓടിച്ചിരുന്ന വാന്‍ ബസ്സുമായി കൂട്ടിയിടിച്ചത്.

കല്‍പ്പറ്റ അപകടം; ശ്രുതിയുടെ കാലിന് ശസ്ത്രക്രിയ കഴിഞ്ഞു; പരിക്കേറ്റ എട്ടുപേരും ചികിത്സയില്‍
X

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും കല്‍പ്പറ്റ വാഹനാപകടത്തില്‍ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയില്‍ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വെള്ളാരംകുന്നില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെന്‍സണ്‍ ഓടിച്ചിരുന്ന വാന്‍ ബസ്സുമായി കൂട്ടിയിടിച്ചത്.

അതേസമയം, വാഹനപകടത്തില്‍ അന്തരിച്ച ജെന്‍സന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്‌കാരം നടന്നത്. കല്‍പറ്റയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ജെന്‍സണ്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മാതാപിതാക്കളും അനിയത്തിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍.




Next Story

RELATED STORIES

Share it