- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഐ സംസ്ഥാനസെക്രട്ടറിയായി മൂന്നാമതും കാനം രാജേന്ദ്രന്‍
എന്‍ ഇ ബലറാം, പി കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്.
എന്‍ ഇ ബലറാം, പി കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗണ്‍സിലിനേയും തിരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രന്‍ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോള്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
സമ്മേളനം തുടങ്ങുന്ന സമയത്ത് തന്നെ പ്രായപരിധിയുടെ വിഷയത്തിലും ഒപ്പം തന്നെ സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളില്‍ എട്ട് ജില്ലകള്‍ കാനം രാജേന്ദ്രന് ഒപ്പം നില്‍ക്കുകയും നാല് ജില്ലകള്‍ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരാള്‍ മത്സരിച്ചാല്‍ വിജയിക്കില്ല എന്ന സാധ്യത ഉയര്‍ന്നിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായാല്‍ ഇതുവരെയുള്ള സമ്മേളനത്തിന്റെ പകിട്ട് പോകും അല്ലെങ്കില്‍ സമ്മേളനത്തെ മറ്റൊരു രീതിയിലേക്ക് മാറ്റും അത്തരം ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശം ദേശീയ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ, സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരന് പിന്നാലെ കെഇ ഇസ്മയിലും പുറത്തായി. പിരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. സമ്മേളനത്തിനിടെ കെ ഇ ഇസ്മയില്‍ വികാരഭരിതനായി. സമ്മേളനത്തില്‍ വലിയ രീതിയിലുള്ള വെട്ടിനിരത്തില്‍ ഉണ്ടായി. ഇടുക്കിയില്‍ നിന്ന കാനം പക്ഷത്തെ പ്രമുഖ നേതാക്കളായ ഇഎസ് ബിജിമോളെയും വാഴൂര്‍ സോമനെയും ഒഴിവാക്കി. കൊല്ലത്തുനിന്ന് ജയലാലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.
സംസ്ഥാനകൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷനെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് സി ദിവാകരന്‍ സമ്മേളനഹാളില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന കൗണ്‍സിലിലേക്ക് എറണാകുളം ജില്ലയില്‍ മാത്രമാണ് മത്സരം നടന്നത്.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT