Sub Lead

കാനത്തിന് രാഷ്ട്രീയകേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം നാളെ രാവിലെ 10ന്

ഉച്ചയ്ക്ക് രണ്ടുവരെ പട്ടത്ത് പൊതുദര്‍ശനം

കാനത്തിന് രാഷ്ട്രീയകേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം നാളെ രാവിലെ 10ന്
X
തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെ മരണപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തലസ്ഥാനത്തെത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടുവരെ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹത്തോടൊപ്പം മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, സിപിഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി ആര്‍ അനില്‍, വിവിധ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തിയിരുന്നു. നേരത്തേ ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലുള്ള മകന്റെ വസതിയില്‍ പൊതുദര്‍ശനം തീരുമാനിച്ചെങ്കിലും സമയപരിമിതി മൂലം ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവും. വൈകീട്ട് കോട്ടയം സിപി ഐ ജില്ലാകമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. പിന്നീട് കാനത്തെ വീട്ടിലെത്തിച്ച് ഞായറാഴ്ച രാവിലെ 10നാണ് സംസ്‌കാരം തീരുമാനിച്ചിട്ടുള്ളത്.

കാനത്തിന്റെ വിയോഗത്തില്‍ ഇന്നു മുതല്‍ ഒരാഴ്ച പാര്‍ട്ടി ദുഃഖാചരണം പ്രഖ്യാപിച്ചതായി സിപി ഐ അറിയിച്ചു. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ അറിയിച്ചു. കാനത്തിന്റെ നിര്യാണത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അസീസ് പാഷ, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പി സുനീര്‍, ഇ ചന്ദ്രശേഖരന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Next Story

RELATED STORIES

Share it