Sub Lead

കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തകരില്‍ 10 പേര്‍ക്ക് കൊവിഡ്

കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തകരില്‍ 10 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി മേഖലയില്‍ നിന്നുള്ള നാലുപേര്‍ക്കും നെടിയിരുപ്പ് മേഖലയില്‍ നിന്നുള്ള ആറുപേര്‍ക്കുമാണ് പരിശോധനയില്‍ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ദുരന്തമുണ്ടായപ്പോള്‍ സമീപവാസികളെല്ലാം ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. നേരത്തേ, രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പോലിസ് ചീഫ് യു അബ്ദുല്‍ കരീം, പാലക്കാട് ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം, മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Karipur plane crash: covid to 10 rescue workers


Next Story

RELATED STORIES

Share it