Sub Lead

രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍
X

ബംഗളൂരു: ഹിജാബ്, ഹലാല്‍ വിവാദങ്ങള്‍ക്ക് ശേഷം ഉച്ചഭാഷണിയിലും കൈവച്ച് കര്‍ണാടക സര്‍ക്കാര്‍. ബാങ്ക് വിളിക്കെതിരേ സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടേയാണ് കര്‍ണാടക സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.

രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. മറ്റ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കണമെങ്കില്‍ അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് റൂമുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയടക്കമുള്ള അടച്ച പരിസരങ്ങള്‍ക്ക് നിരോധനം ബാധകമല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദത്തിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട്.

ശ്രീരാം സേനയുടെ നേതൃത്വത്തില്‍ ബാങ്ക് വിളിക്കെതിരേ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. മംഗളൂരുവിലും മൈസൂരും ഹനുമാന്‍ ചാലിസ നടത്തിയായിരുന്നു ശ്രീ രാം സേനയുടെ പ്രതിഷേധം.

Next Story

RELATED STORIES

Share it